കായംകുളം: ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി ശാരീരികോപദ്രവം ഏല്‍പ്പിച്ച മിസ്പ സ്പെഷ്യല്‍ സ്കൂളിലെ കുറ്റവാളികളായ ജീവനക്കാരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് യോഗക്ഷേമ സഭ സ്കൂളിനു സമീപം പ്രതിഷേധയോഗം സ്ഘടിപ്പിച്ചു.
സാമ്പത്തിക നേട്ടത്തിനു വേണ്ടി ഭിന്നശേഷിയുള്ള കുട്ടികളെ കരുവാക്കി നടത്തുന്ന സ്കൂള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ അധികൃതര്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്രാഹ്മിണ്‍സ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ സുബ്രഹ്മണ്യന് മൂസ്സത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ്കുമാര്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, ധനഞ്ജയന് നമ്പൂതിരി, രാധാകൃഷ്ണന് നമ്പൂതിരി, വേലൂര്‍ പരമേശ്വരന് നമ്പൂതിരി, സാവിത്രി അന്തര്‍ജ്ജനം, ഉഷാദേവി പി. നമ്പൂതിരി, ജയശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: