Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

ഓലക്കുടകള്‍ കാലത്തിന്റെ വിസ്മൃതിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 09:42 pm IST
inPalakkad

പാലക്കാട്: ഒരുകാലത്ത് സംസ്‌കാരത്തിന്റെ പ്രതീകമായി നിലനിന്നിരുന്ന ഓലക്കുടകള്‍, പരിഷ്‌കാരത്തിന്റെ വര്‍ണ്ണശബളിമയില്‍ മതിമറന്നു നില്‍ക്കുന്ന പുത്തന്‍തലമുറ ഉപേക്ഷിച്ചു. എങ്കിലും ആചാരാനുഷ്ഠാനങ്ങളോടനുബന്ധിച്ച് ഓലക്കുടയുടെ ആവശ്യം ്‌നാമമാത്രമായി നിലകൊള്ളുന്നു. അതിനാല്‍ ഈ കുടകളുടെ നിര്‍മ്മാണം ഒരു കുടില്‍ വ്യവസായമായി ഇന്നും പേരിന് നിലനില്‍ക്കുന്നു. പാണന്‍, കണിയാന്‍ തുടങ്ങിയ സമുദായക്കാരാണ് ഓലക്കുട നിര്‍മ്മാണത്തിലേര്‍പ്പെടുന്നത്. ഇന്നു പാടങ്ങളില്‍ വല്ലിക്കുടകള്‍ക്ക് പകരം പ്ലാസ്റ്റിക് കൊണ്ടുള്ള നീളമുള്ള മഴക്കവറാണ് ഉപയോഗിക്കുന്നത്.

കേരളത്തിലുടനീളമുളള ജനങ്ങള്‍ ശീലക്കുടകള്‍ക്കുപകരം ഓലക്കുടകളാണ് ഒരുകാലത്ത് ഉപയോഗിച്ചിരുന്നത്. കാര്‍ഷികവൃത്തിയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നവരും ഓലക്കുടകള്‍ ഉപയോഗിച്ചുവന്നിരുന്നു. എല്ലാവരും ഒരേ രീതിയിലുളള കുടയായിരുന്നില്ല ഉപയോഗിച്ചിരുന്നത്.

ധര്‍മ്മവും പ്രയുക്തിയും പ്രദേശവും അനുസരിച്ച് കുടയുടെ ആകൃതിക്കും വലിപ്പത്തിനും ‘ഭാഷ’യ്‌ക്കും വ്യത്യാസം ഉണ്ടായിരുന്നു. ഉത്തരകേരളത്തില്‍ കൃഷിപ്പണിയിലേര്‍പ്പെടുന്നവര്‍ ഉപയോഗിക്കുന്ന കുടയ്‌ക്ക് വല്ലിക്കുട, അഥവാ കളക്കുട എന്നു പറഞ്ഞുവരുന്നു. ‘കള’ എന്നു പറഞ്ഞാല്‍ കൃഷിയുടെ ഇടയില്‍ കാണുന്ന ഉപയോഗശൂന്യമായ പാഴ്‌ച്ചെടികളാണ്. കളകള്‍ പറിക്കുന്ന കാലത്താണ് കൃഷിപ്പണിക്കാര്‍ക്ക് ഓലക്കുടയുടെ ആവശ്യം വരുന്നത്. അതില്‍നിന്നാണ് ഈ കുടകള്‍ക്ക് ‘കളക്കുട’ എന്ന പേരുവന്നത്. പാലക്കാട് പ്രദേശങ്ങളില്‍ വല്ലി എന്നാല്‍ കൃഷിപ്പണിയുടെ പ്രതിഫലം എന്നര്‍ത്ഥം.

കൃഷിപ്പണിക്ക് ഉപയോഗിക്കുന്ന കുട വല്ലിക്കുടയായി. കൃഷിയുടെ മറ്റുസന്ദര്‍ഭങ്ങളിലും മഴയുണ്ടെങ്കില്‍ ഓലക്കുട ഉപയോഗിക്കും. കുഴിവ് അധികമുളള കുടകളാണിവ. കന്നുപൂട്ടുന്നവര്‍ കാലില്ലാത്ത തൊപ്പിക്കുടയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ ചെറിയ തൊപ്പിക്കുടയാണ് തലയില്‍ ധരിക്കുന്നത്. ഇതിനെ അപേക്ഷിച്ച് അല്പം വിസ്താരം കൂടിയതാണ് കന്നുപൂട്ടുന്നവര്‍ ഉപയോഗിക്കുന്ന കുട.

സ്ത്രീപുരുഷഭേദമനുസരിച്ച് കുടയുടെ ആകൃതിക്ക് വ്യത്യാസം ഉണ്ടായിരിക്കും. മേല്‍പ്പറഞ്ഞ കളക്കുട രണ്ടുപേരും ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ ചെറിയ കാലുളള കളക്കുടയും പുരുഷന്‍മാര്‍ കാലില്ലാത്ത കളക്കുടയും ഉപയോഗിച്ചുവന്നു. കളക്കുടയുടെ ‘കാല്’ പിടിച്ച് നടക്കാനും, ഞാറ് പറിച്ചുനടുമ്പോഴും കളപറിക്കുമ്പോഴും കാല് അവരുടെ ദേഹത്ത് ചേര്‍ത്ത് കുട നിര്‍ത്താനും ഉപയോഗിച്ചിരുന്നു. പുരുഷന്‍മാര്‍ ഇവയെ ദേഹത്ത് ചേര്‍ത്ത് നിര്‍ത്തിയിരുന്നത് ഒരു ചരടിന്റെ സഹായത്താലാണ്. എന്നാല്‍ കന്നുപൂട്ടുക, വരമ്പ് കൊത്തുക എന്നീ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ തൊപ്പിക്കുടയാണ് ധരിക്കുക.

കൃഷിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും പോകുന്നവര്‍ നീളമുളള കാലോടുകൂടിയ സാധാരണ കുടയാണ് ഉപയോഗിച്ചുവന്നത്.

ഉത്തരകേരളത്തിലെ ബ്രാഹ്മണസ്ത്രീകള്‍ കാല് അധികം നീളമില്ലാത്ത വലിയ കുടയാണ് എടുത്തുവന്നിരുന്നത്. ഇതിനെ ‘മറക്കുട’ എന്നു പറഞ്ഞുവരുന്നു. ഈ കുട മറച്ചുപിടിച്ചാല്‍ ദേഹത്തിന്റെ മുക്കാല്‍ ഭാഗം മറഞ്ഞുനില്‍ക്കും. മറയ്‌ക്കാന്‍ ഉപയോഗിക്കുന്ന കുട എന്ന നിലയ്‌ക്കാകണം ഇവയ്‌ക്ക് ‘മറക്കുട’ എന്ന പേരുവന്നത്.

ഇതിന് കളക്കുടയ്‌ക്ക് ഉളളതുപോലെ കുഴിവില്ല; മറിച്ച് പരപ്പാണുളളത്. പുരുഷന്‍മാരാകട്ടെ കാല് നീളമുളള കുടയാണ് എടുക്കുക. വണ്ണംകുറഞ്ഞ മുളമ്പാണ് കാലിന് ഉപയോഗിക്കുന്നത്. ഇതിന് ഏഴു കമ്പവരെ ഉണ്ടാകും. പെണ്‍കുട്ടികള്‍ എടക്കുന്ന ചെറിയ വട്ടക്കുടകളും നിലവിലുണ്ടായിരുന്നു. ഇവയെ ‘കന്നിക്കുട’ എന്നുപറഞ്ഞുവന്നു. നമ്പൂതിരിമാരുടെ വിവാഹത്തിന് മുന്‍കാലങ്ങളില്‍ വരന്‍ ഓലക്കുട എടുക്കണമെന്നാണ് നിയമം. അതിന് ഏഴുകമ്പുവേണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ‘വേളി’ക്ക് ഉപയോഗിക്കുന്ന ഇത്തരം കുടകള്‍ക്ക് ‘വേളിക്കുട’ എന്നുപറയും. ഈ കുടയുടെ പുറംഭാഗം ‘ചേടി’ കൊണ്ടലങ്കരിക്കാറുണ്ട്. ഉത്തരകേരളത്തിലെ സംസാരഭാഷയില്‍ വെളുത്ത കളിമണ്ണിനാണ് ‘ചേടി’ എന്നുപറയുന്നത്.

അത്യുത്തരകേരളത്തിലെ തീയര്‍ തുടങ്ങിയ സമുദായക്കാരുടെ കാവുകളിലും കഴകങ്ങളിലും ഉത്സവത്തിന് കുടപിടിക്കുവാന്‍ പ്രത്യേകം അവകാശപ്പെട്ട വ്യക്തികള്‍ ഉണ്ടാകും. അവരെ ‘കൊടക്കാരന്‍’എന്നാണ് വിളിക്കുക. ഇയാള്‍ പ്രസ്തുതസമുദായത്തില്‍പ്പെട്ടവന്‍ തന്നെയായിരിക്കും. സവര്‍ണ്ണദേവാലയങ്ങളിലും മറ്റുസമുദായക്കാരുടെ കാവുകളിലും മലയാളബ്രഹ്മണക്ഷത്രിയഭവനങ്ങളിലും മറ്റുസമുദായക്കാരുടെ വീടുകളിലും ആണ്ടോടാണ്ട് കുട കൊടുക്കേണ്ട അവകാശം കണിശന്‍മാര്‍ക്കും മറ്റുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.