ആലപ്പുഴ: ഡിപ്പോ ഉടമകള്‍ക്കും കയറ്റുമതിക്കാര്‍ക്കും എതിരായി സമരം ചെയ്യാന്‍ ചെറുകിട കയര്‍ ഫാക്ടറി ഉടമാ സംയുക്ത സമര സമിതി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ആദ്യപടിയായി ആര്യാട് സ്വകാര്യ ഡിപ്പോ ജൂലൈ അഞ്ചിനും പട്ടണക്കാട് സ്വകാര്യ കയര്‍ കയറ്റുമതി സ്ഥാപനം ജൂലൈ 12നും ഉപരോധിക്കും. കയര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കയറ്റുമതി സ്ഥാപനങ്ങളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കുന്ന ഡിപ്പോ ഉടമകളെയും ഓര്‍ഡര്‍ നല്‍കുന്ന കയറ്റുമതി ഉടമകളെയുമാണ് എതിര്‍ക്കുന്നതെന്നു സംയുക്ത സമര സമിതിയുടെ നേതാക്കള്‍ പറഞ്ഞു.കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് എം.പി.പവിത്രന്‍ അധ്യക്ഷത വഹിച്ചു.
















