Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ തെരുവില്‍ ഇനി തീ പടരരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:04 pm IST
inVicharam

കോഴിക്കോട് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തം. പേരുകേട്ട മിഠായിത്തെരുവ് ഇന്ന് തീപിടിത്തങ്ങളുടെ തെരുവായി മാറിയിരിക്കുന്നു. 1995 മുതലുള്ള കണക്കെടുത്താല്‍ ഇത് ഏഴാമത്തെ തീപിടിത്തമാണ്. ഇതിനിടയില്‍ മറ്റു ചെറുതീപിടിത്തങ്ങള്‍ വേറെയും.

2007 ഏപ്രില്‍ അഞ്ചിന് എട്ടുപേരുടെ മരണത്തിനിടയാക്കിയ വന്‍ തീപിടിത്തം നഗരത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. 27 കടകള്‍ക്ക് പൂര്‍ണ്ണ നാശവും 164 കടകള്‍ക്ക് ഭാഗിക നഷ്ടവുമുണ്ടായ വന്‍ തീപിടിത്തം. സംസ്ഥാനത്തെ നടുക്കിയ ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം യുക്തിസഹമായി പര്യവസാനിച്ചില്ല. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്ന ആശങ്ക വ്യാപകമായിരുന്നു. എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍മാര്‍ നടത്തിയ പരിശോധനയില്‍ ‘കോണ്‍ക്രീറ്റ് ബോംബ്’ എന്ന് വിളിക്കപ്പെട്ട വസ്തു കണ്ടെടുത്തിരുന്നു.

തീപടര്‍ന്ന കെട്ടിടത്തിലെ ടണ്‍കണക്കിന് ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ വളരെ ദൂരത്തേക്ക് തെറിച്ചുപോവാനുണ്ടായ കാരണം വലിയ സ്‌ഫോടനമാണെന്ന നിഗമനം പലരും മുന്നോട്ടുവച്ചെങ്കിലും ആ ദിശയില്‍ അന്വേഷണം നീങ്ങിയില്ല. 2010 ലും 15 ലും 16ലും വന്‍ തീപിടിത്തമാവര്‍ത്തിച്ചു. തീപിടിത്തങ്ങള്‍ സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും എന്തെങ്കിലുമൊക്കെ കാരണങ്ങളാല്‍ അവസാനിക്കും.

സംഭവമുണ്ടായാല്‍ ഭരണകൂടവും ജനപ്രതിനിധികളും കോര്‍പ്പറേഷനും രാഷ്‌ട്രീയ പാര്‍ട്ടികളും കച്ചവടക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഇത് ക്ഷണികമാണ്. സ്ഥിരവും ശാസ്ത്രീയവുമായ പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും ഉണ്ടാകുമെങ്കിലും ഒന്നും നടപ്പിലാകുന്നില്ലെന്നാണ് മിഠായിത്തെരുവ് നല്‍കുന്ന പാഠം. ഇത്തവണയും പതിവുപോലെ വില്ലന്‍ സ്ഥാനത്ത് വൈദ്യുതി പ്രവാഹത്തിന്റെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. മിഠായിത്തെരുവില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന കടകളിലെ വൈദ്യുതീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണെന്ന് ഉടമകള്‍ക്കും ഭരണാധികാരികള്‍ക്കുമറിയാം.

പുതുതായി വൈദ്യുതീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം പാഴ്‌വാക്കായി മാറുന്നു. കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും പതിവുപോലെ ലൈസന്‍സ് പുതുക്കി നല്‍കുന്നു. ജനങ്ങളുടെ ജീവനെ തൃണവല്‍ഗണിച്ചുകൊണ്ടാണ് അധികാരികള്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിക്കൊണ്ടിരിക്കുന്നത്. വന്‍ മുതല്‍മുടക്കില്ലാതെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഉടമകളുടെ തന്നെയും ജീവന്‍ പണയംവച്ചുകൊണ്ട് പരിഹരിക്കാതെ ഒരുവിഭാഗം വ്യാപാരികള്‍ നീട്ടിക്കൊണ്ടുപോകുന്നത്.കച്ചവടക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ആവശ്യമായ നടപടികളെടുക്കാന്‍ വകുപ്പുകള്‍ നിലവിലുണ്ട്.

എന്തുകൊണ്ട്, മറ്റു യാതൊരു ഗത്യന്തരവുമില്ലെങ്കില്‍, ആ വകുപ്പുകള്‍ പ്രയോഗിച്ച് മിഠായിത്തെരുവിന്റെ സുരക്ഷ ഉറപ്പാക്കിക്കൂടാ? ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകള്‍ നടപ്പിലാക്കി പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേയുള്ളൂ ഇതെന്ന് ജില്ലാ കലക്ടര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള ഗുരുതരമായ അലംഭാവം അപകടകരമായ സാഹചര്യങ്ങളെയാണ് വിളിച്ചുവരുത്തുന്നത്. വ്യാപാര മേഖലയിലുള്ള സംഘടനകള്‍ തങ്ങളുടെ സംഘബലം ഉപയോഗിച്ച് ഇത്തരം അത്യാവശ്യ നടപടികളെ എതിര്‍ക്കുകയല്ല, സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

ഓരോ അഗ്നിബാധയും ഒട്ടനവധി പ്രഖ്യാപനങ്ങള്‍ക്ക് വഴിവെക്കും. മിഠായിത്തെരുവിനടുത്ത് അഗ്നിശമന സേനാവിഭാഗത്തിന്റെ വാഹനങ്ങള്‍ സ്ഥിരമായി ഉണ്ടാകും, തൊട്ടടുത്ത അഗ്നിശമന സേന കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങളൊരുക്കും എന്നിവ. ഒന്നും നടപ്പിലായില്ല.

തിങ്ങിനിറഞ്ഞ കടകള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്ത സ്ഥിതിയാണ്. ആവശ്യമായ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുമെന്ന തീരുമാനവും നടപ്പിലായില്ല. മിഠായിത്തെരുവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ടര കോടി ചെലവുള്ള പദ്ധതി അഗ്നിശമന സേനാ വിഭാഗം സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല. സമഗ്രവും ശാസ്ത്രീയവുമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാവണം മിഠായിത്തെരുവിന്റെ പൈതൃകത്തെ സംരക്ഷിക്കേണ്ടത്. പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് ആത്മാര്‍ത്ഥമായ സമീപനങ്ങളും നടപടികളുമാണ് ആവശ്യം.

രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള ഒരു തെരുവിന്റെ ദുരിതാവസ്ഥ പരിഹരിക്കാന്‍ ആവുന്നില്ലെന്ന വര്‍ത്തമാന കാല സാഹചര്യം ഭരണാധികാരികളുടെ മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. അത് ജനങ്ങളുടെ ജീവനും സ്വത്തിനു ഭീഷണിയായി മാറുകയും ചെയ്യുന്നു. എന്തായാലും ഇനി ഈ തെരുവില്‍ തീ പടരാതെ നോക്കേണ്ടത് എല്ലാവരുടേയും ചുമതലയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.