Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയപാതാ വികസനം: സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:06 pm IST
inKasargod

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിനായി സ്ഥലവും വീടും നഷ്ടപ്പെടുന്ന ചാലിങ്കാല്‍, മൂലക്കണ്ടം, കൂളിയങ്കാല്‍ പ്രദേശവാസികള്‍ പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാരെ ഉപരോധിച്ചു. നേരത്തെ പാതാ വികസനത്തിനായി തയാറാക്കിയ അലൈന്‍മെന്റ് മാറ്റിയെന്നും ചില വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും താല്‍പര്യമനുസരിച്ചാണു ഇപ്പോഴത്തെ അലൈന്‍മെന്റ് എന്നും ആരോപിച്ചായിരുന്നു സ്‌പെഷല്‍ തഹസില്‍ദാര്‍ വില്യംസ് ജോര്‍ജിനെ ഉപരോധിച്ചത്.

നിലവില്‍ പെരിയ മുതല്‍ ചാലിങ്കാല്‍ ജംങ്ഷന്‍ വരെ നിലവിലുള്ള റോഡിനു ഇരുവശവും 55 മീറ്റര്‍ വീതിയുണ്ടെന്നിരിക്കെ അതൊഴിവാക്കിയാണു പുതിയ അലൈന്‍മെന്റ് തയാറാക്കിയതെന്നും ഇതു പ്രകാരം അഞ്ചു വീടുകളും സ്ഥലങ്ങളുമാണു നഷ്ടപ്പെടുന്നതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. പെരിയ കേന്ദ്രസര്‍വകലാശാലയ്‌ക്കു സമീപത്തെ വളവ് അതേപടി നിലനിര്‍ത്തിക്കൊണ്ടാണു അലൈന്‍മെന്റ് തയാറാക്കിയതെന്നും മൂലക്കണ്ടത്തു നിന്നു പുല്ലൂര്‍ പാലത്തിനു സമീപം എത്തുന്ന വിധത്തിലുള്ള നേരത്തെയുള്ള അലൈന്‍മെന്റ് മാറ്റത്തിനും ചിലരുടെ സമ്മര്‍ദമാണെന്നു സമരക്കാര്‍ പറഞ്ഞു.

ഇതു സംബന്ധിച്ചു നിരവധി തവണ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും ഏറ്റെടുക്കലുമായി സഹകരിച്ചില്ലെങ്കില്‍ വീടുകള്‍ പൊളിച്ചു നീക്കുമെന്നും നഷ്ടപരിഹാരം ലഭിക്കില്ലെന്നുമുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണു വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ സ്‌പെഷല്‍ തഹസില്‍ദാരുടെ ഓഫിസിലെത്തിയത്. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചില്ല. ആവശ്യം അംഗീകരിക്കുന്നതുവരെ ഓഫിസില്‍ കുത്തിയിരിക്കാനും തയാറാണെന്നു വനിതകളുള്‍പ്പെടെയുള്ള സമരക്കാര്‍ അറിയിച്ചു. ഒടുവില്‍ ജില്ലാ കലക്ടറുടെ സാനിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുമെന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ വില്യംസ് ജോര്‍ജ് അറിയിച്ചതോടെയാണു സമരക്കാര്‍ പിന്‍മാറിയത്. വിവരമറിഞ്ഞു ഹൊസ്ദുര്‍ഗ് പൊലീസും സ്ഥലത്തെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

Kerala

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Kerala

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.