Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുഴങ്ങിയത് ജയകൃഷ്ണന്‍ മാസ്റ്റര്‍ മുതല്‍ വിമലാദേവി വരെ പിണറായിയുടെ സന്ദര്‍ശനം: മംഗലാപുരത്ത് സംഘപരിവാര്‍ പ്രതിഷേധമിരമ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:22 pm IST
inKasargod

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മംഗലാപുരത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധമിരമ്പുന്നു. ഇന്നലെ ജ്യോതി സര്‍ക്കിള്‍ മുതല്‍ നെഹ്‌റു മൈതാനം വരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ അമ്മമാരും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നു. കേരളത്തില്‍ ബാലഗോകുലമോ, ആര്‍എസ്എസ് ശാഖയോ, ബിജെപി ബൂത്ത് കമ്മറ്റിയോ തുടങ്ങിയാല്‍ അവിടെ സിപിഎം എത്തി അക്രമം അഴിച്ച് വിടുകയാണ്. സിപിഎം നേതാക്കള്‍ പറഞ്ഞതേ നടക്കുവെന്ന സിപിഎം നയത്തിനെതിരെ മുട്ടുമടക്കാതെ നിന്നത് കൊണ്ടാണ് നിരവധി പ്രവര്‍ത്തകരെയും, നേതാക്കളെയും നിഷ്‌കരുണം മാര്‍കിസ്റ്റ് ഗുണ്ടകള്‍ കൊലപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌പേണ്‍സേര്‍ഡ് അക്രമണ പരമ്പരകളാണ് കേരളത്തില്‍ നടക്കുന്നത്. സിപിഎം കൊലയാളികളെ തീറ്റിപ്പോറ്റുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാന്തിക്കും സമാധാനത്തിനും മുകളില്‍ അശാന്തി പരത്താനാണ് പിണറായി വിജയന്‍ മംഗലാപുരത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കൊലപാതക സിദ്ധാന്തം അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന വിചാരം അദ്ദേഹത്തിന് ഉണ്ടാകണമെന്ന് വിഎച്ച്പി ദക്ഷിണ കന്നട പ്രാന്ത അദ്ധ്യക്ഷന്‍ എം.പി.പുരാണിക് പറഞ്ഞു. വിഎച്ച്പി അദ്ധ്യക്ഷന്‍ ജഗദീഷ് ഷേണപ്പ, കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ അംഗാര ശ്രീപാദ, മോനപ്പ ഭണ്ഡാരി, ബജറംഗ്ദള്‍ സംസ്ഥാന സംഘചാലക് ശരണ്‍ പസുവല്‍, ബിജെപി ദക്ഷിണ കന്നട ജില്ലാ അദ്ധ്യക്ഷന്‍ സഞ്ജീവ് മട്ടന്തൂര്‍, എബിവിപി ജില്ലാ അദ്ധ്യക്ഷന്‍ സുജിഷ് ഷെട്ടി, ആര്‍എസ്എസ് സംഘചാലക് ഡോ.സതീഷ്, ബിഎംഎസ് ജില്ലാ അദ്ധ്യക്ഷന്‍ നാരായണ ഷെട്ടി, നാഗരാജ ഷെട്ടി, എം.പിമാരായ നളീന്‍കുമാര്‍ കട്ടീല്‍ ശോഭ കറന്തളാജെ, കാംപ്‌കോ ഡയറക്ടര്‍ സതീഷ് ചന്ദ്ര ഭണ്ഡാരി, രാജസ്ഥാന്‍ മന്ത്രി ശ്രീനിവാസ പുജാരി, ബിജെപി മലയാളി സെല്‍ കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വീനര്‍ ടി.പി.അശോകന്‍, കോ-കണ്‍വീനര്‍ വി.രവീന്ദ്രന്‍, മംഗലാപുരം ജില്ലാ കണ്‍വീനര്‍ വി.വി.കൃഷമരാജ്, കോ.കണ്‍വീനര്‍ സന്തോഷ് പി ഷേണായി, മണ്ഡലം കണ്‍വീനര്‍ പ്രദീപ്കുമാര്‍, കോ.കണ്‍വീനര്‍ എ.കെ.ഷാജി, ബിജെപി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പ്രമീള സി നായ്‌ക്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിലും പങ്കെടുത്തു.

കൊലപാതക കേസിലെ പ്രതിയായ പിണറായി വിജയന്‍ മംഗലാപുരത്ത് മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ വിഎച്ച്പി, ഹിന്ദു ജാഗരണവേദി, ബജറംഗ്ദള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

പുതിയ വാര്‍ത്തകള്‍

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.