Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പമ്പയ്‌ക്ക് മാര്‍ത്തോമന്‍ ജ്ഞാനസ്‌നാനമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:06 am IST
inVicharam

യാദസ്സുകളുടെ ഗര്‍ഭഗൃഹമെങ്കിലും യോര്‍ദ്ദാന്റെ കൈവഴിയല്ല, പമ്പ. യാഗവിഘ്‌നത്തിന്റെ കണ്ണീരാണത്. നാന്മുഖന്റെ മനോദുഃഖം പുണ്യപമ്പയായി ഒഴുകാന്‍ തുടങ്ങിയിട്ട് മന്വന്തരങ്ങള്‍ പിന്നിട്ടിരിക്കുന്നു.

പശ്ചിമഘട്ടത്തിലെ യാഗശാലയില്‍ യജമാനപത്‌നീപദം കാംക്ഷിച്ച സ്വരഗായത്രീ ദേവിമാരുടെ വ്യവഹാരത്തില്‍നിന്നാണ് പമ്പയടക്കമുള്ള കേരളീയ നദികള്‍ പ്രവാഹം ആരംഭിക്കുന്നത്. പരസ്പര ശാപമേറ്റ സ്വരയും ഗായത്രിയും യാഗദേവതമാരും പടിഞ്ഞാറ് പായും നദികളായി സിന്ധുവിനെ ആശ്ലേഷിച്ചപ്പോള്‍, ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍ കിഴക്കോട്ടൊഴുകും നദികളായി പൂര്‍വ്വകേരളത്തെ പുളകം കൊള്ളിച്ചു. ത്രേതായുഗത്തില്‍ ശ്രീരാമന്‍, കലികാല വരദനായ അയ്യപ്പന്‍, അവര്‍ക്കു പിന്നാലെ അസംഖ്യം ഹൈന്ദവ രാജവംശങ്ങള്‍… പിന്നെയുമൊഴുകുന്ന പമ്പയുടെ കൂലങ്ങളില്‍ മതപരിവര്‍ത്തന വീരന്മാരായ കുറേ മിഷണറിമാരല്ലാതെ ജ്ഞാനസ്‌നാനത്തിനായി യോഹന്നാന്മാരാരുമേ വന്നു പോയില്ല.

ഒരു മെത്രാന് കായല്‍ ഉണ്ടായിരുന്നതായി കുറേനാള്‍ മുമ്പാണ് നമ്മള്‍ കേട്ടത്. ഇപ്പോഴിതാ, മറ്റൊരു മെത്രാന് കരംതീരുവയുള്ള പുഴയും ഉണ്ടെന്ന് നമ്മള്‍ കേള്‍ക്കുന്നു. കോഴഞ്ചേരി പാലം മുതല്‍ അമ്പലം വരെയുള്ള പമ്പാ നദീതടത്തിന്റെ പറ്റീട്ട് കീശയിലുണ്ടെന്ന വാദത്തിന്റെ വക്താക്കളോട് മസ്തിഷ്‌കമരണം സംഭവിക്കാത്ത മനുഷ്യരുടെ ചോദ്യം ഇതാണ്: വഞ്ചിരാജ്യഭൂപതി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപദ്മനാഭദാസനായി പ്രജാപരിപാലനം നടത്തിയ തിരുവിതാംകൂറിലെ കായലും പുഴയും കടലും മലയും വയലേലകളും കൊല്ലത്തെയും കുട്ടനാട്ടിലെയും ഹൈറേഞ്ചിലെയും തിരുവല്ലയിലെയും പള്ളീലച്ചന്മാരുടെ പേര്‍ക്ക് ഇഷ്ടദാനമെഴുതി തന്നത് ആരാണ്? തോമായുടെ നമ്പൂതിരിഫലിതം മാറ്റിവച്ചാല്‍ പഴയ മലങ്കരസഭയ്‌ക്കു പോലും വലിയ പഴക്കമൊന്നും ഇല്ലെന്നിരിക്കേ, 1876ലെ മുളന്തുരുത്തി സുന്നഹദോസും അതേത്തുടര്‍ന്ന് ആയില്യം തിരുനാളിന്റെ കോടതിവിധിയും മൂലം പിളര്‍ന്നുണ്ടായ മാര്‍ത്തോമ്മാക്കാര്‍ യുഗാന്തരങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന പുണ്യനദിക്ക് ഉടമസ്ഥാവകാശം കല്‍പിക്കുന്നത് എതു വകയിലാണ്?

മാരാമണ്ണിലെ പാലക്കുന്നത്ത് അബ്രഹാമിന്റെ അനന്തരവനായ മാത്യൂസ് മാര്‍ അത്താനാസ്യോസില്‍ നിന്നാണല്ലോ മാര്‍ത്തോമാ സുറിയാനി സഭാചരിത്രം തുടങ്ങേണ്ടത്. തിരുവിതാംകൂര്‍ റസിഡന്റെ് വില്ല്യം കല്ലനുമായി ചേര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ പാലക്കുന്നത്ത് മെത്രാന്‍ നടത്തിയ ചില പണികളെപ്പറ്റി വിസ്തരിക്കുന്നില്ലെങ്കിലും, വിദേശത്തു പോയി ക്രിസ്തുമതത്തെപ്പറ്റി പഠിച്ച ആദ്യ മലയാള നസ്രാണിയെന്ന നിലയ്‌ക്ക് അന്വേഷണം അവിടെനിന്ന് തുടങ്ങാം.

ആരാണ് ക്രിസ്തുവും മേരിയും? എന്താണ് െ്രെകസ്തവ ദര്‍ശനങ്ങള്‍? വരത്തന്മാരായ യൂറോപ്യന്മാര്‍ പറഞ്ഞുകൊടുത്ത അറിവല്ലാതെ അതേപ്പറ്റി കൂടുതലായൊന്നും കേരളം വിട്ട് പുറത്തെങ്ങും പോയിട്ടില്ലാത്ത അദ്യ നസ്രാണികള്‍ക്ക് അറിയുമായിരുന്നില്ല. 1810ല്‍ തിരുവിതാംകൂര്‍ റസിഡന്റൊയി കേരളത്തില്‍ എത്തിയ ജോണ്‍ മണ്‍റോയുടെ കെണിയില്‍ വീണ അവര്‍ ഹെന്റി ബേക്കറും ബഞ്ചമിന്‍ ബെയ്‌ലിയും അടങ്ങുന്ന മിഷണറി സംഘത്തെ ‘സഹോദര നിര്‍വ്വിശേഷമായ മനഃചേഷ്ടയോടെ സസന്തോഷം സ്വാഗതം ചെയ്ത്’ സഖ്യം സ്ഥാപിച്ചതും തന്മൂലമായിരുന്നു; എന്നാല്‍ റോമന്‍ കത്തോലിക്കരുമായുള്ള സമ്പര്‍ക്കം മൂലം മലിനപ്പെട്ടവരെന്ന അഭിപ്രായമാണ് മലങ്കരക്കാരെപ്പറ്റി മിഷനറിമാര്‍ക്ക് ഉണ്ടായിരുന്നത് (സെഡ്.എം. പാറേട്ട്, മുളന്തുരുത്തി സുന്നഹദോസ്‌പേജ് 26). തന്മൂലം ക്രിസ്തുമതത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന യജമാനഭാവവും മിഷനറിമാര്‍ പുലര്‍ത്തിപ്പോന്നു. പാറേട്ടിന്റെ തന്നെ വരികള്‍ കടമെടുത്താല്‍, ‘കന്യകാമറിയം യേശുവിനെ പ്രസവിച്ച ശേഷം പിന്നെയും പല സന്താനങ്ങളുടെ മാതാവായി’ എന്നു മിഷണറി നാട്ടുകാരെ പഠിപ്പിച്ചപ്പോള്‍ ‘മറിയം പുരുഷനെ അറിഞ്ഞില്ല, നിത്യകന്യക ആയിരുന്നു’ എന്ന് മലങ്കരക്കാരന്‍ തിരുത്താന്‍ ചെന്നത് (പൈതൃകമായി വിശ്വസിച്ചു പോന്ന കുന്തിയുടെ പ്രസൂതികഥ ഓര്‍ത്തുകാണും പാവം) സായ്‌പേമാന്മാരെ ചൊടിപ്പിച്ചു. ചെറിയ നീരസങ്ങള്‍ പയ്യെ വഴിപിരിയലിലേക്ക് നീങ്ങി.

1835ല്‍ കൊല്‍ക്കൊത്ത ബിഷപ്പ് വില്‍സണ്‍ ഇരുകൂട്ടരെയും വിളിച്ച് മദ്ധ്യസ്ഥതയ്‌ക്ക് ശ്രമിച്ചു. കേരളത്തിലെ അച്ചായന്മാര്‍ വഴങ്ങിയില്ല. വെള്ളക്കാരന്റെ സര്‍വജ്ഞഭാവവും വര്‍ണ്ണമേധാവിത്വവും സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായതോടെ മിഷണറിമാരുമായി മേലില്‍ കൂട്ടില്ലെന്ന് മലങ്കരനേതാവ് ചേപ്പാട് മാര്‍ ദിവാന്നാസ്യോസ് പ്രഖ്യാപിച്ചു. ഹിന്ദുക്കളെ കഴുവിലേറ്റാന്‍ തട്ടിക്കൂട്ടിയ അധാര്‍മ്മികസഖ്യം 1837ല്‍ മണ്ണപ്പംപോലെ ഉടഞ്ഞ് കുപ്പയില്‍ എറിയപ്പെട്ടു.

മിഷണറിമാരുമായി ലോഹ്യത്തില്‍ കഴിഞ്ഞ കാലത്ത് വിദേശത്തുപോയി ക്രിസ്തുമതത്തെപ്പറ്റി പഠിക്കണമെന്ന് കേരളീയ നസ്രാണികള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് സായ്‌പിന്റെ ദയാവായ്‌പില്‍ പാലക്കുന്നത്ത് മാത്തുക്കുട്ടി എന്ന മലയാളി ആദ്യമായി സെമിനാരി പഠനത്തിനായി വിദേശത്ത് പോകുന്നത്. അഞ്ചെട്ടുമാസത്തെ ശെമ്മാശപഠനത്തിനു ശേഷം 1846 ജൂണ്‍ മാസത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മാത്തുക്കുട്ടി തിരിച്ചെത്തിയതോടെ മലങ്കര സഭയില്‍ ഇടിവെട്ടും വെള്ളപ്പൊക്കവും ആരംഭിച്ചു.

നവീകരണമെന്ന പേരില്‍ സഭ പിടിക്കാന്‍ അത്താനാസ്യോസ് നടത്തിയ ശ്രമങ്ങള്‍ 1876ലെ മുളന്തുരുത്തി സുന്നഹദോസില്‍ പൊളിഞ്ഞു പാളീസായി. മാര്‍ത്തോമ്മാ സുറിയാനിസഭ എന്ന പേരുസ്വീകരിച്ച് പരിഷ്‌കരണവാദികള്‍ പുറത്തുപോയി. 1888ല്‍ ആദ്യം ഇവാഞ്ചലിക്കല്‍ അസോസിയേഷനും പിന്നീട് മാര്‍ത്തോമ്മാ ഇവാഞ്ചലിക്കല്‍ അസോസിയേഷനുമായി വളര്‍ന്ന സഭ തിരുവിതാംകൂറിലെങ്ങും സുവിശേഷ സംഘങ്ങള്‍ രൂപീകരിച്ച് പ്രൊട്ടസ്റ്റന്റെുകാരുടെ സഹായത്തോടെ നടത്തിയ ഹിന്ദു നശീകരണത്തെപ്പറ്റി അധികം പറയിക്കാതിരിക്കുകയാവും നല്ലത്. വെറും 129 വര്‍ഷത്തെ ചരിത്രവും കൈയില്‍ പിടിച്ച്, യുഗപുത്രിയായ പുണ്യപമ്പയ്‌ക്ക് കരമൊടുക്കാന്‍ നടക്കുന്നത് അതിലേറെ ബോറും.

മണ്‍റോ-മലങ്കര സഖ്യവും പാലക്കുന്നത്ത് മെത്രാന്റെ പരിഷ്‌ക്കരണഭ്രമവും കേരളീയ നസ്രാണിസമൂഹം പറഞ്ഞുപരത്തുന്ന രണ്ടായിരം കൊല്ലത്തെ തോമാപാരമ്പര്യത്തിന്റെ കള്ളത്തരം മൂടോടെ പൊളിച്ചെറിഞ്ഞു. കേരളത്തില്‍ എ.ഡി 52 മുതല്‍ ക്രിസ്ത്യാനികള്‍ ഉണ്ടെങ്കില്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാനും, കോട്ടയത്ത് പള്ളി പണിയാനും 1816ല്‍ റാണി ലക്ഷ്മീബായിയുടെ കാലംവരെ അവര്‍ക്കു കാക്കേണ്ടിവന്നത് എന്തുകൊണ്ട്? തോമാ പണ്ടേ ഇവിടെ വന്നെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് (പാലക്കുന്നത്ത് മെത്രാന്‍) വിദേശത്തു പോയി ക്രിസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാന്‍ 1846 കൊല്ലം എന്തുകൊണ്ട് കാത്തിരിക്കേണ്ടി വന്നു? തോമായുടെ സ്വന്തം നാട്ടില്‍ പോലും ആദ്യനൂറ്റാണ്ടുകളില്‍ ബൈബിള്‍ പുറത്തിറങ്ങിയപ്പോള്‍ അതിബുദ്ധിമാന്മാരായ കേരളീയ ക്രിസ്ത്യാനികള്‍ക്ക് മലയാളത്തില്‍ ബൈബിള്‍ പുറത്തിറക്കാന്‍ മിഷണറിമാരുടെ വരവ് വരെ എന്തുകൊണ്ട് കഴിഞ്ഞില്ല? നുണക്കഥകള്‍ പ്രചരിപ്പിച്ച് അന്യന്റെ മണ്ണും ഭാഷയും ആചാരാനുഷ്ഠാനങ്ങളും പുണ്യഗ്രന്ഥങ്ങമെല്ലാം കൈയിട്ടു വാരുകയും, മതപരിവര്‍ത്തനമെന്ന ഹീനകൃത്യം ജീവവായുവായി സ്വീകരിക്കുകയും ചെയ്ത ക്രൈസ്തവസഭകളുടെ മൊഴി മുട്ടിയ ചോദ്യങ്ങളായിരുന്നു ഇവ.

നദികള്‍ സംസ്‌കാരങ്ങളെ വഹിക്കുന്നു. ആറേ ഒഴുകുന്ന വെള്ളം ആരെങ്കിലും കോരിക്കുടിക്കട്ടെ; പക്ഷേ പുഴയുടെ ചരിത്രം തിരുത്തരുത്.

ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പും ഹിന്ദുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. പമ്പയും അനുസ്യൂതം ഒഴുകിയിരുന്നു. സര്‍വാര്‍ദ്ധസിദ്ധരായ കുറേ പ്രാചീന മനുഷ്യര്‍ കറുപ്പുമുടുത്ത് നഗ്‌നപാദരായി ‘നിന്റെകത്ത് ഓം’ തിന്തകത്തോമാക്കി മലകയറി പോയതും ആ സഹ്യപുത്രീ തടങ്ങളിലൂടെയാണ്. കല്ലും മുള്ളും താണ്ടിയുള്ള മഹായാത്രയില്‍ പിതൃക്കളും വനദേവതമാരും ദൈവങ്ങളും അവര്‍ക്ക് കാവല്‍ നിന്നു. തത്ത്വമസി ആലംബമായി. കൊറ്റിയെപ്പോലെ പാദങ്ങള്‍ പയ്യെ വച്ച് പറ്റീട്ടുമായി പമ്മി വരുന്നവര്‍ക്ക് ഗതി മാറ്റാനുള്ളതല്ല, ഇതിഹാസ നദീചരിത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.