Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മംഗലാപുരത്തെ ചുവരെഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:04 am IST
inVicharam

ഭരണാധികാരം ഉപയോഗിച്ചും സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ സ്വയംപ്രേരിത ഹര്‍ത്താലിനെച്ചൊല്ലി പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും കര്‍ണാടകയിലെ ആത്മാഭിമാനമില്ലാത്ത കോണ്‍ഗ്രസ് ഭരണാധികാരികളും വല്ലാതെ പ്രകോപിതരായിരിക്കുകയാണല്ലോ.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പിന്തുണയോടെ സംഘപരിവാര്‍ സംഘടനകള്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന മട്ടിലാണ് ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍ ചമയുന്നത്. ഹര്‍ത്താലിന് പിന്തുണയറിയിച്ച് മംഗലാപുരത്ത് നടന്ന പ്രകടനത്തില്‍ അമ്മമാരും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ കേരളത്തിനപ്പുറവും അലയടിക്കുന്ന പ്രതിഷേധത്തിന്റെ ശക്തിയും വ്യാപ്തിയുമാണ് തെളിയിച്ചത്.

പ്രകടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ അധികാരത്തിന്റെ മത്തുപിടിച്ച് കേരളത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന സിപിഎമ്മിനും, താന്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ മഹത്വം മറന്ന് അതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായിക്കുമുള്ള മുന്നറിയിപ്പാണ്.

നാളിതുവരെ കേരളത്തിലും മറ്റിടങ്ങളിലും രാഷ്‌ട്രീയ പ്രതിയോഗികളുടെ ജനാധിപത്യാവകാശങ്ങള്‍ ഒന്നൊഴിയാതെ നിഷേധിക്കുന്നതില്‍ ആവേശം കൊള്ളുകയും, അതാണ് ശരിയെന്ന് നിയമസഭയില്‍പ്പോലും ആര്‍ത്തട്ടഹസിക്കുകയും ചെയ്തിട്ടുള്ള സിപിഎം നേതൃത്വം ഇപ്പോള്‍ സംഘപരിവാര്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പാര്‍ട്ടി പരിപാടിയാക്കിയവരാണ് സിപിഎമ്മുകാര്‍. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

1948 ല്‍ തിരുവനന്തപുരത്തും, 1952 ല്‍ ആലപ്പുഴയിലും ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ പരിപാടികള്‍ അക്രമം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരാണിവര്‍. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധമായ ഭീഷണികളെ വകവയ്‌ക്കാതെ സംഘടനാ പ്രവര്‍ത്തനം നടത്തിയ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കേരളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. എതിര്‍ത്ത് വോട്ടുചെയ്യുന്നവരുടെ കൈപ്പത്തി വെട്ടിക്കളയുക, പാര്‍ട്ടിഗ്രാമങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി എന്ന ഒറ്റ കാരണത്താല്‍ പച്ചയ്‌ക്ക് കൊന്നുതള്ളുക. ഇതൊക്കെ നിര്‍ബാധം നടത്തിയവരാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ വായ്‌ത്താരി മുഴക്കി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്.

പിണറായി വിജയന്‍ കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി മാത്രമാണ്. ഭരണഘടനാതീതമായ യാതൊരു അപ്രമാദിത്വവും വിജയനില്ല. ഇത് മറന്നുകൊണ്ട് ഗുണ്ടാനേതാവിനെപ്പോലെ ജനങ്ങളെ വിരട്ടാന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല. മംഗലാപുരത്തെന്നല്ല, രാജ്യത്തിന്റെ ഏത് കോണിലും പിണറായിമാരോട് പ്രതിഷേധിക്കാനുള്ള അവകാശം സംഘപരിവാറിനുണ്ട്. മധ്യപ്രദേശിലും ദല്‍ഹിയിലും വിജയന്‍ അത് അനുഭവിച്ചതുമാണല്ലോ. ജനാധിപത്യപരമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ വിജയന്‍ മുഖ്യമന്ത്രിയാണോ അല്ലയോ എന്നൊന്നും നോക്കേണ്ട ആവശ്യം അവര്‍ക്കില്ല.

രാജ്യത്തെ മറ്റ് ഭരണാധികാരികള്‍ക്കൊന്നുമില്ലാത്ത വിശേഷാധികാരമൊന്നും പിണറായിക്ക് ആരും കല്‍പ്പിച്ചുനല്‍കിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെന്ന് തെറ്റിദ്ധരിച്ച്, തന്റെ ഉപ്പും ചോറും തിന്നുകഴിയുന്ന പാര്‍ട്ടി നേതാക്കളെ വിറപ്പിക്കുന്ന വിരട്ടുമായി മറ്റുള്ളവരെ ശരിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ അതൊക്കെ വിലപ്പോവാന്‍ ഇന്ത്യാ മഹാരാജ്യം ഇമ്മിണി ബല്യ എകെജി സെന്ററൊന്നുമല്ലെന്ന് മുഖ്യമന്ത്രിക്കസേരയുടെ കാലാവധി തീരാന്‍ നാലുവര്‍ഷം കൂടി ബാക്കികിടക്കുന്ന വിജയന്‍ മനസ്സിലാക്കിയാല്‍ നന്ന്.

പിണറായിയോട് വിയോജിച്ചാല്‍, അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. മന്ത്രിമാരെ കരിങ്കൊടി കാണിക്കലും വഴിതടയലും കയ്യേറ്റം ചെയ്യുന്നതും, കല്ലെറിഞ്ഞ് മുഖ്യമന്ത്രിയുടെ തല പൊളിക്കുന്നതുപോലും അംഗീകൃത സമരമുറയാക്കി മാറ്റിയ സിപിഎം അങ്ങനെയിപ്പോള്‍ നല്ലപിള്ള ചമയേണ്ട. പാര്‍ട്ടി വിട്ടുപോയ ആളെന്ന നിലയിലേല്ല മന്ത്രിയായിരുന്ന എം.വി. രാഘവനെ കൂത്തുപറമ്പില്‍ തടഞ്ഞ് വെടിവെപ്പുവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. അഞ്ച് യുവാക്കളുടെ ജീവനപഹരിച്ചതു മാത്രമായിരുന്നു ഇതിന്റെ നേട്ടം.

ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തിന്റെ വലിപ്പവും മഹത്വവുമൊക്കെ ഓര്‍മവരുന്ന സിപിഎം നാലുതവണ ഗുജറാത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത നരേന്ദ്ര മോദിയോട് എങ്ങനെയാണ് പെരുമാറിയത്? മോദിക്ക് വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതി രാജ്യദ്രോഹം കാണിച്ച സീതാറാം യച്ചൂരിയല്ലേ ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്? ശത്രുരാജ്യത്തെ ഭരണാധികാരിപോലും പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയും, കൊല്ലത്ത് അദ്ദേഹം പങ്കെടുത്ത ആര്‍. ശങ്കറിന്റെ പ്രതിമാ അനാഛാദനച്ചടങ്ങും ജനാധിപത്യബോധം തരിമ്പും തൊട്ടുതീണ്ടാതെ സിപിഎം ബഹിഷ്‌കരിച്ചു.

രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയെ ലക്ഷ്യമിട്ട് 1998 ല്‍ കോയമ്പത്തൂരില്‍ ബോംബ്‌സ്‌ഫോടന പരമ്പര നടത്തി 58 പേരെ കൊലപ്പെടുത്തിയ ഭീകരനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ ആവേശം കാണിച്ച പാര്‍ട്ടിയല്ലേ സിപിഎം? ഇങ്ങനത്തെ പാര്‍ട്ടിക്ക് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ഞങ്ങള്‍ ജനാധിപത്യവാദികളല്ല. അതുകൊണ്ട് അതിന്റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കരുത്.

പക്ഷെ നിങ്ങള്‍ ജനാധിപത്യവാദികളായതുകൊണ്ട് ഞങ്ങള്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ തന്നേ തീരൂ. ഈ മനോഭാവമാണ് സിപിഎമ്മും പിണറായിയും കയ്യൊഴിയേണ്ടത്. ഇതിന് തയ്യാറല്ലെങ്കില്‍ മംഗലാപുരങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. അവിടങ്ങൡലൊക്കെ വിടുപണി ചെയ്യാന്‍ കര്‍ണാടകയ്‌ക്കപ്പുറം മദാമ്മ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇല്ലെന്ന് തിരിച്ചറിയുന്നതും കൊള്ളാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.