Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ശിവരാത്രി ധന്യമാക്കി ലണ്ടനില്‍ നൃത്തോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 07:14 pm IST
inMarukara

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശിവരാത്രി ദിനത്തില്‍ സംഘടിപ്പിച്ച നൃത്തോത്സവം കാണികള്‍ക്ക് വേറിട്ടൊരുനുഭവമായി. ഭജന സംഘത്തിന്റെ ഗാനാര്‍ച്ചനയോടെയാണ്‌ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ തെക്കുമുറി ഹരിദാസ്, ജനം ടി .വി ഫിനാന്‍സ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നൃത്തോത്സവത്തിനു ഭദ്രദീപം കൊളുത്തി.

നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങേറിയത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥതലങ്ങളെ പുതുതലമുറയ്‌ക്ക് പകര്‍ന്നുനല്‍കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും, ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ക്ക്‌ കഴിഞ്ഞു.

ഏകദന്തം വിനായകം….എന്ന് തുടങ്ങുന്ന വരികള്‍ക്ക് മീനാക്ഷി രവി നൃത്താവിഷ്‌കാരം നല്‍കിയപ്പോള്‍ അരങ്ങില്‍ വിഘ്‌നേശ്വര പ്രസാദം നിറഞ്ഞുതുളുമ്പി. തുടര്‍ന്ന് ക്രോയ്‌ഡോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികളും വേദിയിലെത്തി.

ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങള്‍കൊണ്ട് നടനത്തെ ആവിഷ്‌കരിച്ച പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികളുടെ നൃത്താവിഷ്‌കാരണം വളരെയധികം ഹൃദ്യമായി. കേദാരരാഗത്തില്‍ തുടങ്ങുന്ന ജതിസ്വരങ്ങള്‍ക്കു പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികള്‍ ആദിതാളത്തില്‍ പദങ്ങള്‍ വെച്ചാടിയപ്പോള്‍ മീനാക്ഷി രവി എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണ വൈഭവം ഒന്നുകൂടി വെളിവായിത്തീര്‍ന്നു.

തുടര്‍ന്ന് ആശ ഉണ്ണിത്താന്‍ നേതൃത്വം നല്‍കുന്ന ആശാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുരുന്നുകള്‍ വേദിയില്‍ അരങ്ങേറി. മധുര മധുര വേണുഗീതം എന്നുതുടങ്ങുന്ന രാഗത്തിലുള്ള ഭാരതനാട്യപദം എല്ലാവരുടെയും മനംകവരുന്നതായിരുന്നു. അഞ്ച് വയസുമുതല്‍ കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു തുടങ്ങിയ ആശ ഉണ്ണിത്താന്‍ തനിക്കു പകര്‍ന്നുകിട്ടിയ അറിവുകളെ പുതുതലമുറക്ക് പകര്‍ന്നു നല്‍കി.

ശ്രീ പാപനാശം ശിവനാല്‍ വിരചിതം ആയ രുദ്രമ്മാ ദേവി നൃത്താവിഷ്‌കാരം നല്‍കിയ ഭാരതനാട്യപദം പൂര്‍ണമേനോന്‍ അവതരിപ്പിച്ചപ്പോള്‍ വേദിയില്‍ വള്ളിയുടെ മുരുകനോടുള്ള അടങ്ങാത്ത ഭക്തിയും പ്രണയവും ആണ് പ്രേക്ഷകര്‍ കണ്ടത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയ പൂര്‍ണ മേനോന്‍ അഭിനയദര്‍പ്പണത്തിലെ ഓരോചുവടുകളും തന്നില്‍ ഭദ്രമെന്നു അനുവാചകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു. പിന്നീട് വേദിയിലെത്തിയത് ഗലി ഹിന്ദുസമാജത്തില്‍ നിന്നും എത്തിയ സൂര്യ ആദിതാളത്തില്‍ ചുവടുകള്‍വെച്ചത് കുഴലൂതി മനമെല്ലാം …….എന്ന കാബോജി രാഗത്തില്‍ തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തോടെയാണ്. ആന്ധ്രായിലെ കൃഷ്ണാജില്ലയിലെ കുച്ചുപ്പുടി എന്ന ഗ്രാമത്തില്‍ ഉത്ഭവിച്ച കുച്ചുപ്പുടി എന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ ആവിഷ്‌കരണവുമായി പിന്നീട് വേദിയിലെത്തിയത് അമൃത ജയകൃഷ്ണന്‍ ആണ്.

നാട്യ ദേവനായ ഭഗവാന്‍ മഹേശ്വരനു സ്തുതിയുമായി വേദിയില്‍ ഭാവവൈവിധ്യം തുളുമ്പുന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ മറ്റൊരു മുഖമുദ്രയാണ് അമൃത ജയകൃഷ്ണനിലൂടെ സാധ്യമായത്. നാല് വയസ്സുമുതല്‍ ശ്രീമതി ശ്രീദേവി രാജന്റെ ശിഷ്യണത്തില്‍ തന്റെ കലാപഠനം തുടങ്ങിയ അമൃത ശ്രീ വെമ്പട്ടി ചിന്ന സത്യത്തിന്റെ കീഴില്‍ കുച്ചുപ്പിടിയും അഭ്യസിച്ചു. മലയാളകാവ്യഭാവനയെ നമ്മുക്കു സമ്മാനിച്ച ഓ. എന്‍. വി. കുറുപ്പിന്റെ ചെറുമകളാണ് അമൃത.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ മുഖമുദ്ര ആയ സൂര്യാ ഡാന്‍സ് ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കും വിധം ഈ നൃത്തസന്ധ്യയെ ലണ്ടന്‍ മലയാളികള്‍ക്കായി കോര്‍ത്തിണക്കിയത് വിനോദ് നായര്‍ എന്ന കലാകാരനാണ്. ഹംസധ്വനി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലി യുമായി അദ്ദേഹവും സഹപ്രവര്‍ത്തകയും എത്തിയപ്പോള്‍ പ്രകാശപൂരിതമായ മുഖത്തെ ഭാവതലങ്ങളില്‍ കൂടി നൃത്തത്തിന്റെ വിവിധ തലങ്ങളെ വരച്ചുകാട്ടി. നൃത്തത്തില്‍ താളത്തിന്റെയും, ലയത്തിന്റെയും ,സമയോചിതമായ സമ്മേളനത്തെ ആദ്യത്തെ ഭരതനാട്യത്തിന്റെ അവതരണത്തില്‍കൂടി പ്രേക്ഷകര്‍ക്കു വ്യക്തമാക്കി നല്‍കി. ശങ്കരി മൃന്ദ ഈ കലാസന്ധ്യയില്‍ വിനോദ് നായരോടൊപ്പം അവരുടെ ചിലങ്കകള്‍ കുടി ചലിപ്പിച്ചപ്പോള്‍ നൃത്തോത്സവം അതിന്റെ ഉത്സവപര്യമതയില്‍ എത്തിച്ചേര്‍ന്നിരുന്നു. ശങ്കരി മൃന്ദ യു.കെ യിലെ തന്നെ അറിയപ്പെടുന്ന ഒരു നൃത്തസംവിധായിക കുടിയാണ്.

നൃത്തോത്സവത്തിന്റെ അവസാനഭാഗം മുഴുവന്‍ കൈയ്യടക്കിയത് ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളും അവരുടെ അനുഗ്രഹീത ഗുരുനാഥയും ആണ്. ഭാരതീയപൈതൃകം യുഗങ്ങളായി കരുതിവെച്ചിരുന്ന നാട്യശാസ്ത്രനിയമങ്ങളെ പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കുകയാണ് ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. നൃത്തത്തെ തന്റെ ജീവനോളം സ്‌നേഹിക്കുകയും, അതുതന്നെ ജീവിതം എന്നാധാരമാക്കി തന്റെ ആത്മാവിനോളം നടനത്തെ സ്‌നേഹിക്കുന്ന ഈ അനുഗ്രഹീത കലാകാരി തന്റെ ലാസ്യനടനത്തിലൂടെ ലോകത്തിന്റെ പലവേദികളിലും തന്റെ നൃത്താവിഷ്‌കാരണത്തില്‍കൂടി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.  ഇത്രയധികം അനുഗ്രഹീതമായ കലാസന്ധ്യയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അനുഗ്രഹീതരായ കലാകാരന്മാരെ വേദിയില്‍ വെച്ച് ആദരിക്കുകയും ഈ ആഘോഷത്തിനു നേതൃത്വം നല്‍കിയ വിനോദ് നായരോടുള്ള നന്ദിയും രേഖപെടുത്തുകയുണ്ടായി. പിന്നീട് പതിവുപോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും, പതിവ് അന്നദാനവും നടന്നു.

അടുത്തമാസത്തെ സദ്‌സംഗം മീനഭരണിമഹോത്സവമായിട്ട് കൊണ്ടാടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

07828137478, 07519135993, 07932635935.

Date: 25/03/2017

Venue Details: 731-735, London Road, Thornton Heath, Croydon. CR76AU

Email: [email protected]

Facebook.com/londonhinduaikyavedi

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.