Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സിപിഎമ്മുകാര്‍ അഴിഞ്ഞാടി; പോലീസ് നോക്കി നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 11:53 pm IST
inKozhikode

കോഴിക്കോട്: പട്ടാപ്പകല്‍ സിപിഎം അക്രമികള്‍ കോഴിക്കോട് നഗരത്തില്‍ അഴിഞ്ഞാടി. അക്രമികള്‍ക്ക് അകമ്പടി സേവിച്ച പോലീസ് ഒരിടത്തും അക്രമം തടയാന്‍ തയാറായില്ല. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവിലായിരുന്നു അക്രമം. ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു. കല്ലായ് റോഡിലെ എബിവിപി ജില്ലാ കമ്മിറ്റി ഓഫീസ്, കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, സമീപത്തെ ഹോട്ടല്‍ വസന്തവിഹാര്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. ജനില്‍കുമാറിന്റെ ചെറുവണ്ണൂരിലെ ഫഌ്‌സ് പ്രിന്റിംഗ് സെന്റര്‍ എന്നിവയ്‌ക്കുനേരെയും അക്രമമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

സിപിഎം ഓഫീസിനുനേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരാണ് നഗരത്തില്‍ അഴിഞ്ഞാടിയത്.

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ അപ്‌സര തിയേറ്ററിന് പിന്‍വശത്തുള്ള ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസാണ് സിപിഎം അക്രമികള്‍ തകര്‍ത്തത്. ഓഫീസിന്റെ മതില്‍ തകര്‍ക്കുകയും ബോര്‍ഡുകളും കൊടികളും നശിപ്പിക്കുകയും ചെയ്തു. ഓഫീസിനകത്ത് കയറി കസേരകളും ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഫയലുകള്‍ വാരിവലിച്ചിട്ടു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തകര്‍ത്ത ഫര്‍ണ്ണിച്ചറുകളില്‍ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞു. ഓഫീസിന്റ അടുക്കള പൂര്‍ണ്ണമായും തകര്‍ത്തു. ഗ്യാസ് തുറന്നിട്ടു. കുളിമുറിയും ടോയ്‌ലറ്റും തകര്‍ക്കുകയും കെട്ടിടത്തിലെ വയറിംഗ് സംവിധാനവും ജലവിതരണ പൈപ്പുകളും തകര്‍ക്കുകയും ചെയ്തു. ഓഫീസിന്റെ ഓടുകള്‍ എറിഞ്ഞു തകര്‍ത്തു, കുടിവെള്ള ടാങ്കും അക്രമികള്‍ തകര്‍ത്തു.

അരമണിക്കൂര്‍ നേരം ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയായിരുന്നു അക്രമികള്‍. വിവിധ യൂണിറ്റുകളില്‍ നിന്നു പിരിച്ചെടുത്ത ഒന്നര ലക്ഷത്തോളം രൂപയും മിക്‌സിയും ഓഫീസില്‍ നിന്ന് കവര്‍ച്ച ചെയ്തിട്ടുണ്ട്. ഓഫീസിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജന് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. കഴിഞ്ഞ ആഴ്ചയാണ് ബിഎംഎസ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

എബിവിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസും സിപിഎമ്മുകാര്‍ തകര്‍ത്തു. ഓഫീസിന്റെ ബോര്‍ഡ് തകര്‍ത്തു, ഫര്‍ണിച്ചര്‍ നശിപ്പിച്ചു. കല്ലായ് റോഡിലെ കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, എന്നിവയ്‌ക്കുനേരെയും അക്രമം ഉണ്ടായി. മസ്ദൂര്‍ ഭാരതി ഓഫീസിന്റെയും കുരുക്ഷേത്ര പ്രകാശന്‍ ബുക്ക് സ്റ്റാളിന്റെയും ചില്ലുകള്‍ തകര്‍ത്തു. സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ മസ്ദൂര്‍ഭാരതി സബ് എഡിറ്റര്‍ കെ.പി. അഖിലേഷിന് പരിക്കേറ്റു. അഖിലേഷിനെ കോഴിക്കോട് ബീച്ച് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ഹോട്ടല്‍ വസന്തവിഹാറില്‍ അതിക്രമിച്ചു കയറി ചില്ലുകളും ഫര്‍ണിച്ചറും തകര്‍ത്തു. മുറികളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം ഉണ്ടായി. ദിന്യുഇന്ത്യന്‍ എക്‌സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ സനേഷ്, കേരള ഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷ്, മാധ്യമം ഫോട്ടോഗ്രാഫര്‍ അഭിജിത്ത് എന്നിവരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. പൂളാടിക്കുന്നില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ കൂറ്റന്‍ കട്ടൗട്ട് സിപിഎം സംഘം തച്ചുതകര്‍ത്തു. കൊടികളും വ്യാപകമായി നശിപ്പിച്ചു. തലക്കൂളത്തൂരിലെ ബിജെപി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കാരാട് അങ്ങാടിയില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി.

രണ്ടു ദിവസമായി ജില്ലയില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്.

ബിജെപി ചെറുവണ്ണൂര്‍ ഏരിയാകമ്മറ്റി ഓഫീസ് ഏഴിന് രാത്രി ഏട്ട് മണിയോടു കൂടി സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍, കസേരകള്‍, മറ്റു ഫര്‍ണിച്ചറുകള്‍ തുടങ്ങി ഫാന്‍ ഉള്‍പ്പടെ ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. ഇതേ ദിവസം രാത്രി പത്ത് മണിയോടുകൂടി ബിജെപി മണക്കടവ് ബൂത്ത് കമ്മറ്റി ഓഫീസ് സിപിഎം അക്രമിസംഘം സംഘടിച്ചെത്തി തകര്‍ത്തു. പുറത്തെ ഗ്ലാസ്സുകള്‍ പൂര്‍ണ്ണമായും കല്ലെറിഞ്ഞുതകര്‍ത്തു. അന്നുതന്നെ വടകര എടോടിയില്‍ ബിജെപി വടകര നിയോജകമണ്ഡലം കമ്മറ്റി ഓഫീസും അക്രമിച്ചു. ഓഫീസ് സാമഗ്രികള്‍ തകര്‍ത്തു.

ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയത്തിന് നേരെ രണ്ട് തവണയാണ് അക്രമണം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് പ്രകടനമായി എത്തിയ നൂറോളം വരുന്ന സിപിഎമ്മുകാര്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ കാര്യാലയം ആക്രമിച്ചു.

ജനല്‍ചില്ലുകള്‍ തകര്‍ത്തു, സംഘപ്രവര്‍ത്തകരായ ബിജു(32), നിധീഷ്(27), അനന്തു(27) എന്നിവര്‍ക്ക് പരിക്കേറ്റു ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പൂലര്‍ച്ചെ മൂന്നരമണിയോടു കൂടി കാര്യാലയത്തിനുനേരെ വീണ്ടും അക്രമണം ഉണ്ടായി. അക്രമികള്‍ കാര്യാലയത്തിലേക്ക് ബോംബ് എറിയുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.