Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പരിമിതികളെ തോല്‍പിച്ച പത്തരമാറ്റ് വിജയവുമായി ജോണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:29 pm IST
inThrissur

അത്താണി: അംഗപരിമിതിമൂലം ജന്മനാ കിടപ്പിലാണെങ്കിലും 33-ാം വയസില്‍ പഠിച്ചു പത്താം ക്ലാസ് പരീക്ഷ ഒന്നാം ക്ലാസോടെ പാസായ തിന്റെ സന്തോഷത്തിലാണ് ജോണി. അഭിനന്ദിക്കാന്‍ എത്തിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പൊന്നാട അണിയിച്ചപ്പോള്‍ ജോണിക്ക് ആഹ്ലാദം അടക്കാനായില്ല.

അംഗപരിമിതരേയും ബുദ്ധിവൈകല്യമുള്ളവരേയും സംരക്ഷിക്കുന്ന തൃശൂര്‍ അതിരൂപത സ്ഥാപനമായ പോപ്പ് ജോണ്‍ പോള്‍ പീസ് ഹോമിലെ അന്തേവാസിയാണ് ജോണി. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മാനിച്ച കേക്ക് നുണഞ്ഞ ജോണിയുടെ ശിരസില്‍ അദ്ദേഹം വാല്‍സല്യത്തോടെ തലോടിയപ്പോള്‍ ജോണിയുടെ കണ്ണുകള്‍ നിറഞ്ഞു.

കമിഴ്ന്നു കിടക്കാന്‍ മാത്രം കഴിയുന്ന ജോണിക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കുളിയും ഭക്ഷണം കഴിക്കലും അടക്കമുള്ള പ്രാഥമിക കാര്യങ്ങളെല്ലാം നിര്‍മലദാസി സിസ്റ്റര്‍മാരാണ് ചെയ്തുകൊടുക്കുന്നത്. സംസാരശേഷി കുറവാണ്. വായനാശീലമുണ്ട്. സ്‌കൂളിലേക്ക് ആദ്യമായി പോയത് ഇക്കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനാണ്.

എസ്എസ്എല്‍സി പാസാകണമെന്ന് മോഹം മനസിലുണര്‍ന്നതു രണ്ടര വര്‍ഷം മുമ്പാണ്. പീസ് ഹോം അധികാരികളെ ജോണി അതറിയിച്ചു. കഴിഞ്ഞ വര്‍ഷം പീസ് ഹോം സന്ദര്‍ശിച്ച നടന്‍ ജയറാമിനോടും ജോണി അതു പറഞ്ഞു. പിന്നീടു മേഴ്‌സി ഹോം സന്ദര്‍ശിച്ച പിണറായി വിജയനും അനില്‍ അക്കരയും അടക്കമുള്ളവരോടും ഈ വിശേഷം പറയാന്‍ ജോണി മറന്നില്ല.

ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദേശിച്ചതനുസരിച്ച് പീസ് ഹോം അധികൃതര്‍ ജോണിക്കു പാഠപുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തു. പഠിപ്പിക്കാനും തുടങ്ങി. അംഗപരിമിതരെ പരിചരിക്കുന്ന നിര്‍മലദാസി സിസ്റ്റര്‍മാര്‍ ഗുരുനാഥരുമായി. പരീക്ഷ എഴുതാനുള്ള ഫീസ് അടച്ചത് ആര്‍ച്ച് ബിഷപ്പാണ്.

ചാലക്കുടിയിലെ വ്യാസ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം. പീസ് ഹോം ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറയും നിര്‍മലദാസി സന്യാസിനിമാരും ചേര്‍ന്നാണ് ജോണിയെ വാഹനത്തില്‍ കയറ്റി പരീക്ഷാകേന്ദ്രത്തിലെത്തിച്ചത്. പീസ് ഹോമിന് അരികില്‍ താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനായ സിദ്ധാര്‍ഥാണു കൈകള്‍ക്കുശേഷിയില്ലാത്ത ജോണിക്കുവേണ്ടി പരീക്ഷ എഴുതിയത്. ഓരോ ചോദ്യത്തിനും ജോണി പറഞ്ഞുകൊടുത്ത ഉത്തരം സഹായിയായ സിദ്ധാര്‍ഥ് എഴുതുകയായിരുന്നു. ഫലം വന്നപ്പോള്‍ 63 ശതമാനം മാര്‍ക്ക്.

ഒലിപ്പാറ സ്വദേശിയായ ജോണി 22 വര്‍ഷം മുമ്പ് 1994 ജനുവരി 13 നാണ് മേഴ്‌സി ഹോമില്‍ അന്തേവാസിയായി എത്തിയത്. പത്താം വയസില്‍ ജോണിയെ മേഴ്‌സി ഹോമില്‍ ഏല്‍പിച്ച നിര്‍ധനരായ മാതാപിതാക്കള്‍ പിന്നെ കാണാന്‍പോലും വന്നിട്ടില്ല. ജോണിക്ക് അതിലൊന്നും ദുഖമില്ല. സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ ആനന്ദം മാത്രം. പഠിക്കാന്‍ സഹായിച്ച ആര്‍ച്ച് ബിഷപ്പിനോടും സിസ്റ്റര്‍മാരോടുമുള്ള നന്ദിയും.

വടക്കാഞ്ചേരി മുനിസിപ്പാലിറ്റി അമ്പലപുരം വാര്‍ഡ് മെമ്പര്‍ മധു അമ്പലപുരം, പീസ് ഹോം ഡയറക്ടര്‍ ഫാ. ജിജോ വള്ളൂപ്പാറ, മുന്‍ ഡയറക്ടറും കൊട്ടേക്കാട് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോജു ആളൂര്‍, സിസ്റ്റര്‍ പി.ഡി. മേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.