പയ്യന്നൂര്‍: ആര്‍എസ്എസ് കേന്ദ്രത്തില്‍ വെച്ച് ബോംബും മാരകായുധങ്ങളും പിടിച്ചെന്ന വാര്‍ത്ത സിപിഎം തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പോലീസ് നടത്തിയ നാടകമാണെന്ന് ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. കോറോം പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ വാളുകളും ബോംബും കണ്ടെത്തിയ സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒരു പങ്കുമില്ലെത്തും നാട്ടില്‍ അശാന്തി പരത്താനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.രമേശന്‍ മാസ്റ്റര്‍, ബാലക്യഷ്ണന്‍ പനക്കീല്‍, ഗംഗാധരന്‍ കാളീശ്വരം എന്നിവര്‍ സംസാരിച്ചു.
















