തലശ്ശേരി: ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി തലശ്ശേരി ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തരിശു ഭൂമി തീറ്റപ്പുല്‍ കൃഷി പദ്ധതി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജിന അധ്യക്ഷത വഹിച്ചു. വേങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം കെ.ലത, അഞ്ചരക്കണ്ടി ക്ഷീരസംഘം സെക്രട്ടറി ആര്‍.പി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന തീറ്റപ്പുല്‍ കൃഷി സെമിനാറില്‍ ക്ഷീരവികസന ഓഫീസര്‍ വി.കെ.നിഷാദ് മോഡറേറ്ററായി. ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ എം.വി.ജയന്‍ തീറ്റപ്പുല്‍ കൃഷിയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തിലും ആര്‍.എസ്.പ്രഭുലാല്‍ മണ്ണില്ലാ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തിലും ക്ലാസെടുത്തു.
















