തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ അധികാരത്തിലേയ്‌ക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കശാപ്പ് നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയാറായിരുന്നില്ല. എങ്കിലും കേന്ദ്രത്തിനെതിരെ നീങ്ങാനാണ് കേരളത്തിന്റെ തീരുമാനം.
സാമുദായിക വേർതിരിവ് ഉണ്ടാക്കി വർഗീയ സംഘക്ഷത്തിന് ശ്രമിക്കുകയാണ് ഭരണ പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. മറ്റൊരു വിശാല സഖ്യത്തിനുള്ള മുന്നൊരുക്കമെന്ന് കേരളത്തിലെ ഇപ്പോഴത്തെ നിലകാണിക്കുന്നതെന്നും രാജഗോപാൽ വ്യക്തമാക്കി.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സമ്മേളനം രണ്ട് മണിക്കൂര്‍ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: