കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി സോണല്‍ പരിധിയില്‍പ്പെട്ട അത്താഴക്കുന്ന് ജംഗ്ഷനില്‍ എസ്ബിടി എടിഎം കൗണ്ടര്‍ സ്ഥാപിക്കണമെന്നും സീനിയര്‍ സിറ്റിസണ്‍ ഫോറം കൊറ്റാളി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കെ.വി.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.പി.ശ്രീധരന്‍, പൂങ്കാരന്‍ ഭാസ്‌കരന്‍, എം.ഹുസൈന്‍കുഞ്ഞിഹാജി, എ.കെ.മാധവന്‍, എം.കെ.നളിനാക്ഷന്‍, കെ.എന്‍.എ.ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
















