ചാലക്കുടി: കുറ്റിച്ചിറ സര്‍ക്കാര്‍ എല്‍.പി.സ്‌ക്കൂളിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ലക്ഷക്കണക്കിന് രൂപ ചിലവാക്കി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ചോര്‍ന്ന് ഒലിക്കുന്നിടത്ത് തന്നെ ഇരുന്ന് പഠിക്കേണ്ട ഗതിക്കേടിലാണ്. നിലവിലെ സ്‌ക്കൂളില്‍ രണ്ട് തവണയായി അഞ്ച് ലക്ഷം രൂപയാണ് അറ്റകുറ്റ പണികള്‍ക്കായി ചിലവാക്കിയത്. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകതയും മറ്റും കാരണം പഴയ കെട്ടിടത്തിന്റെ ചോര്‍ച്ചയൊന്നും മാറിയിട്ടില്ല.
നിര്‍മ്മാണ പ്രവൃത്തികളിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്ന് ബിജെപി കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയാവശ്യപ്പെട്ടു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ഡി.ഗിരിഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന്‍,എന്‍.കെ.നാരായണന്‍,എ.എസ്.പ്രസാദ്,കെ.എം.വേണുഗോപാല്‍,പി.ജി.ബിനേഷ്,വിനോദ് എരിവീട്ടില്‍,സരള ഗണേശന്‍,കെ.വി.ജോയ്,എന്‍.എസ് ബിജു,പി.ബി.ബിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















