കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി നേതാക്കളായ എം.എ.കരീം, കുന്നത്ത് രാജീവന്‍,എം.വേണുഗോപാല്‍, അഡ്വ. കസ്തൂരി ദേവന്‍ എന്നിവര്‍ സംസാരിച്ചു.
















