കൂത്തുപമ്പ്: സിപിഎം തൊക്കിലങ്ങാടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരി ഫെസ്റ്റ് നടത്തി. ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്ത് ചാണകം തളിച്ച് ശുദ്ധീകരിച്ച ശേഷമാണ് 104 കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തത്. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു. നിബിന്‍ എലാങ്കോട് അധ്യക്ഷത വഹിച്ചു. ലസിത പാലക്കല്‍, ലീന ജയേഷ്, മഞ്ജിത്ത്, സ്മിതേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















