കണ്ണൂര്‍: കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റിസ്‌ക് ഫണ്ട്-ചികിത്സാ ധനസഹായ വിതരണം ഇന്ന് നടക്കുമെന്ന് ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മന്ത്രി കടകംപ്പളളി ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. പി.കെ.ശ്രീമതി എംപി റിസ്‌ക് ഫണ്ട് വിതരണം നിര്‍വ്വഹിക്കും. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.മമ്മിക്കുട്ടി അധ്യക്ഷത വഹിക്കും.
ജില്ലയിലെ 100 സഹകരണ സംഘങ്ങളില്‍ നിന്നുളള 209 വായ്‌പക്കാര്‍ക്ക് 1,11,18449 രൂപയും കോഴിക്കോട് ജില്ലയിലെ 84 സംഘങ്ങളില്‍ നിന്നുളള 77 വായ്‌പക്കാര്‍ക്ക് 48,72,855 രൂപയും പരിപാടിയില്‍വെച്ച് നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ പി.മമ്മിക്കുട്ടി, എം.കെ.ദിനേശ്ബാബു, കെ.കെ.സുരേഷ്, ടി.ആര്‍.അനില്‍, എ.കെ.പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















