തലശേരി: ചാലില്‍ ഇന്ദിരാഗാന്ദി പാര്‍ക്കിനടുത്ത് നിന്ന് കടല്‍പൂഴി ചാക്കില്‍ നിറച്ച് കടത്തുകയായിരുന്ന മിനിലോറി തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെയാണ് മിനി ലോറി പിടികൂടിയത്. പോലീസിനെ കണ്ട ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എസ്‌ഐ ധനജ്ഞയദാസ്, സജീവ്, ഗീരീഷ് എന്നിവരാണ് വാഹനം പിടികൂടിയത്.
















