Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ടെന്നീസ് ലോകത്തെ മല്ലിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:05 pm IST
inLifestyle

മല്ലിക മറാത്തെ

അന്ധതയെ ആത്മവിശ്വാസം കൊണ്ടു തോല്‍പിച്ചു എന്ന പതിവ് ശൈലിയില്‍ തന്നെ തുടങ്ങാം. മല്ലിക മറാത്തെയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. ടെന്നീസ് കോര്‍ട്ടില്‍ വിജയഗാഥ രചിക്കുന്ന പെണ്‍കുട്ടി. വയസ്സ് 13. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിയുണ്ടായിരുന്ന കുട്ടി. നാലാം വയസ്സിലാണ് തകരാറ് കണ്ടെത്തുന്നത്. അംബ്ലിയോപിയ എന്നാണ് ആ അവസ്ഥയ്‌ക്ക് വൈദ്യശാസ്ത്രം നല്‍കുന്ന പേര്. ജന്മനാതന്നെ മല്ലികയ്‌ക്ക് ഈ അസുഖം ഉണ്ടായിരുന്നെങ്കിലും കണ്ടെത്തിയത് നാലാം വയസ്സിലാണ്.

കാഴ്ചയുള്ള വലത് കണ്ണ് മൂടിവച്ചുള്ള ചികിത്സയായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. തകരാറുള്ള ഇടതുകണ്ണിന് തന്മൂലം കൂടുതല്‍ പ്രയത്‌നിക്കാന്‍ ഇത് നിര്‍ബന്ധിതമാക്കി. കാഴ്ചയുമായി ബന്ധപ്പെട്ട ഞരമ്പുകള്‍ വീണ്ടും വികസിച്ചു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം അതായത് ഒമ്പത് വയസ്സുവരെ ഒരു കണ്ണ് മൂടിവച്ചാണ് മല്ലിക ജീവിച്ചത്. പലയിടത്തും തട്ടിത്തടഞ്ഞ് വീഴുന്നത് ഈ കാലയളവില്‍ പതിവായിരുന്നു. ”അവള്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അവള്‍ അനുഭവിച്ച വേദന വിവരിക്കാവുന്നതല്ല”- മല്ലികയുടെ അമ്മ വൈജയന്തി പറയുന്നു.

”ഒരു കണ്ണ് മൂടി നടക്കുക എന്നത് അസഹ്യമായിരുന്നു. ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ചില വേളകളില്‍ മറ്റുള്ളവരുടെ പരിഹാസവും. ഞാനിത് ചെയ്തില്ലെങ്കില്‍ കണ്ണിന് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടേയ്‌ക്കാമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്റെ മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലായിരുന്നു”. മല്ലിക പറയുന്നു. ഏഴാമത്തെ വയസ്സിലാണ് മല്ലിക ടെന്നീസ് കളിക്കാന്‍ തുടങ്ങുന്നത്. അതും നേരംപോക്കിന് വേണ്ടി.

ഡന്റിസ്റ്റായിരുന്നു മല്ലികയുടെ അമ്മ വൈജയന്തി. ക്ലിനിക്കിലേക്ക് പോകുന്നവഴി മല്ലികയേയും സഹോദരനേയും ടെന്നീസ് പരിശീലന കേന്ദ്രത്തിലാക്കുകയായിരുന്നു പതിവ്. കുട്ടികള്‍ക്ക് ശരീരം അനങ്ങിയുള്ള കളി നല്ല വ്യായാമമാകുമെന്ന് കണ്ടാണ് അവരെ ടെന്നീസ് കളിക്കാന്‍ വിട്ടതെന്ന് വൈജയന്തി പറയുന്നു.

പിന്നീടാണ് മല്ലിക നന്നായി ടെന്നീസ് കളിക്കുന്നുണ്ടെന്ന് പരിശീലകനായ സന്ദീപ് കീര്‍ത്തനെ പറഞ്ഞറിഞ്ഞത്. ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അവള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് നല്‍കിയ പ്രോത്സാഹനമാണ് മല്ലികയെ ടെന്നീസ് ലോകത്തെ താരമാക്കിയത്. 14 വയസ്സില്‍ താഴെയുള്ളവരുടെ ടെന്നീസ് ടൂര്‍ണമെന്റില്‍ വിജയിയായതും ഈ പെണ്‍കുട്ടിയാണ്.

ആദ്യ ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ ഒമ്പത് വയസ്സ് തികഞ്ഞിരുന്നില്ല.

അന്ന് റണ്ണര്‍ അപ് ആയി. പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരന്തര പരിശീലനത്തിലൂടെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കുന്നു. 18 വയസ്സില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റില്‍ വിജയിയായത് 13 വയസ്സുള്ള മല്ലിക!. 17-18 വയസ്സുള്ളവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയെത്തിയ മല്ലിക ചാമ്പന്‍പട്ടവും നേടി. നല്ലൊരു അനുഭവം എന്നാണ് ഈ ടൂര്‍ണമെന്റിനെ മല്ലിക വിശേഷിപ്പിക്കുന്നത്. മത്സരം കടുത്തതായിരുന്നു. വിജയം കൈവിട്ടുപോകുമെന്ന ഘട്ടം വരെയെത്തി. അവിടെ നിന്നും കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയം കൈപ്പിടിയിലൊതുക്കിയതെന്നും മല്ലിക പറയുന്നു.

പൂനെ സ്വദേശിനിയായ മല്ലിക ഇപ്പോള്‍ പരിശീലനം നേടുന്നത് ഹേമന്ത് ബെന്ദ്രെയുടെ കീഴിയാണ്. വായന, വര, പാട്ട് ഇതൊക്കെയാണ് ഈ എട്ടാം ക്ലാസുകാരിയുടെ ഹോബികള്‍. ടെന്നീസില്‍ തുടരുകയാണ് ലക്ഷ്യം. അന്താരാഷ്‌ട്ര പരിശീലനം ഉടന്‍ ആരംഭിക്കും. ഇതിനോടകം 350-400 മാച്ചുകളില്‍ കളിച്ചിട്ടുണ്ട്. തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരേയും നേരിട്ടിട്ടുണ്ട്. നന്നായി കളിക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നും മല്ലിക പറയുന്നു. അതോടൊപ്പം പഠനത്തിലും മുന്നേറണമെന്ന മാതാപിതാക്കളുടെ നിര്‍ദ്ദേശവും മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് മല്ലിക ഓരോ ചുവടും മുന്നോട്ടുവയ്‌ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.