Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ ആള്‍രൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:16 pm IST
in Vicharam

യുപിഎ ഭരണകാലത്ത് ഗാന്ധിയനായ അണ്ണാഹസാരെ ഉയര്‍ത്തിവിട്ട അഴിമതിവിരുദ്ധ വികാരം ചൂഷണം ചെയ്ത് ആളാവുകയും, തുടര്‍ന്ന് ദല്‍ഹിയില്‍ അധികാരത്തിലേറുകയും ചെയ്ത അരവിന്ദ് കേജ്‌രിവാളിന്റെ തനിനിറം ഓരോ ദിവസം കഴിയുന്തോറും അധികാധികം പുറത്തുവരികയാണ്. മന്ത്രിസഭാംഗമായ സത്യേന്ദ്ര ജയിനില്‍നിന്ന് കേജ്‌രിവാള്‍ രണ്ട് കോടി രൂപ നേരിട്ട് കൈപ്പറ്റുന്നത് താന്‍ നേരില്‍കണ്ടുവെന്ന് വെളിപ്പെടുത്തിയ എഎപി നേതാവുതന്നെയായ കപില്‍ മിശ്ര ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

2013-14 കാലയളവില്‍ കേജ്‌രിവാളിന്റെ പാര്‍ട്ടിയായ എഎപി സംഭാവനയായി കൈപ്പറ്റിയ 36 കോടി രൂപയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ലെന്ന് മിശ്ര പറയുന്നു. എഎപിയുടെ അക്കൗണ്ടില്‍ 45.74 കോടി രൂപ ഉണ്ടായിരുന്നപ്പോള്‍ 9.42 കോടി രൂപയെക്കുറിച്ച് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതേക്കുറിച്ച് സ്വന്തം വെബ്‌സൈറ്റില്‍ കാണിച്ചത് 19.82 കോടി.

2014-15 സാമ്പത്തികവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 65.25 കോടിയുണ്ടായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയത് 32.46 കോടി. സ്വന്തം വെബ്‌സൈറ്റില്‍ കാണിച്ചത് 27.48 കോടിയും. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ കേജ്‌രിവാള്‍ ഉറഞ്ഞുതുള്ളാന്‍ കാരണം സ്വന്തം കള്ളപ്പണം നഷ്ടപ്പെടുന്നതിന്റെ നിരാശകൊണ്ടാണെന്നും കപില്‍ മിശ്ര പറയുന്നതിനോട് ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല.

വ്യാജകമ്പനികള്‍ രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവത്രെ കേജ്‌രിവാള്‍. ദല്‍ഹിയിലെ കൃഷ്ണനഗറിലുള്ള ആക്‌സിസ് ബാങ്കിന്റെ ശാഖയില്‍ ഇത്തരം കമ്പനികള്‍ക്ക് നിരവധി അക്കൗണ്ടുള്ള കാര്യം റെയ്ഡില്‍ കണ്ടെത്തുകയുണ്ടായി. ഒരേ മേല്‍വിലാസത്തില്‍ 189 വ്യാജ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ ഒന്‍പത് വിദേശ വ്യാജ കമ്പനികളും. ഇതുവഴി കോടിക്കണക്കിന് രൂപയാണ് എഎപിക്ക് ലഭിച്ചത്. രണ്ട് എഎപി എംഎല്‍എമാരാണ് ഈ പണം എഎപിയുടെ അക്കൗണ്ടിലെത്തിച്ചതെന്നും മിശ്ര വെളിപ്പെടുത്തുന്നു. എഎപിയെ സഹായിക്കുന്ന ബെംഗളൂരുവിലെ ഒരു വനിത 90 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് നല്‍കിയത്.

വെറും 4000 രൂപ മാത്രം വരുമാന നികുതി അടയ്‌ക്കുന്നവരാണത്രെ ഇവര്‍! ഇത്തരം ഇടപാടുകള്‍ വഴി 20 കോടി രൂപ എഎപി കൈപ്പറ്റിയെന്നാണ് വിവരം. എഎപിക്ക് സംഭാവന ചെയ്ത 16 വ്യാജകമ്പനികളില്‍ നാലെണ്ണത്തിന്റെ ഡയറ്കടര്‍മാര്‍ക്ക് ഒരേ മേല്‍വിലാസമാണ്. എഎപി നേതാക്കള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഫണ്ട് സമാഹരണവും തമ്മില്‍ ബന്ധമുണ്ടെന്ന മിശ്രയുടെ വാദം തള്ളിക്കളയാനാവില്ല.

തന്റെ പാര്‍ട്ടി നേതാക്കളുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ കേജ്‌രിവാള്‍ വെളിപ്പെടുത്തുന്ന നിമിഷം നിയമവിരുദ്ധമായി സ്വീകരിച്ചിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്താവുമെന്ന മിശ്രയുടെ അവകാശവാദത്തില്‍ കഴമ്പുണ്ട്. നാല് വ്യാജ വിദേശ കമ്പനികളുടെ പേരില്‍ 2015 ഏപ്രില്‍ അഞ്ചിന് അര്‍ദ്ധരാത്രിയില്‍ രണ്ട് കോടി രൂപയാണത്രെ ഹവാല വഴി എഎപിക്ക് കൈമാറിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ എഎപിയെ കേജ്‌രിവാള്‍ ഉപയോഗിക്കുകയായിരുന്നു. 2014-15 കാലയളവില്‍ എഎപിയുടെ അക്കൗണ്ടുകളിലേക്ക് 461 വ്യാജപേരുകളിലൂടെ 6.26 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് മിശ്ര വെളിപ്പെടുത്തുന്നു.

രാഷ്‌ട്രീയനേതാവ് എന്നതിനുപകരം ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ഒരു അധോലോക നായകന്റെ പ്രതിഛായയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും കേജ്‌രിവാളിന് നല്‍കുന്നത്. ഇക്കാലമത്രയും കേജ്‌രിവാളിനോട് ഏറ്റവും അടുത്തുനിന്നയാളാണ് അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. വെറും ആരോപണങ്ങളല്ല, വിശ്വസനീയമായ രേഖകളും കൃത്യമായ കണക്കുകളും മിശ്രയ്‌ക്ക് നല്‍കാനുണ്ട്. അതുകൊണ്ടുതന്നെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്നും മറ്റും വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രദ്ധതിരിക്കല്‍ നാടകങ്ങളിലൂടെ രക്ഷപ്പെടാന്‍ കേജ്‌രിവാളിനാവില്ല. ദല്‍ഹി സംസ്ഥാനത്തെ അഴിമതി അന്വേഷിക്കുന്ന എസിബിക്ക് തന്റെ പക്കലുള്ള വിവരങ്ങള്‍ മിശ്ര കൈമാറിയിട്ടുണ്ട്. സിബിഐക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറയുന്നു.

കേജ്‌രിവാള്‍ രാജിവയ്‌ക്കണമെന്ന ആവശ്യമുന്നയിച്ച് മിശ്ര നിരാഹാരം നടത്തുകയാണ്. രാജിവച്ചില്ലെങ്കില്‍ കേജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിക്കുമെന്നാണ് മിശ്ര വെല്ലുവിളിച്ചിരിക്കുന്നത്. അധികാരത്തോടുള്ള ആര്‍ത്തി ഉപേക്ഷിച്ച് രാജിവക്കുകയാണ് കേജ്‌രിവാളിന് നല്ലത്. ഇതിനകം ഉണ്ടായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതോടെ കേജ്‌രിവാളിന് രാജിവയ്‌ക്കാതെ തരമില്ലെന്നുവരും.

അത് എത്രയും മുന്‍പ് നടത്തുന്നവോ അത്രയെങ്കിലും മാന്യത അവശേഷിക്കും. ഏറ്റവും വിചിത്രമായത്, കേജ്‌രിവാളിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കേരളത്തിലെ എഎപി നേതാക്കളുടെ മൗനമാണ്. ചാനലുകളില്‍ കയറിയിരുന്ന് വലിയ വായില്‍ ഒച്ചയുണ്ടാക്കുന്ന ഇവരൊന്നും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ ഉള്ളതായിപ്പോലും തോന്നുന്നില്ല. ഒരുകണക്കിന് മിണ്ടാതിരിക്കുന്നതാണ് നല്ലത്, ജനങ്ങള്‍ ചൂലെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.