രാമപുരം: പാലവേലി കണ്ണമ്പാല റൂട്ടില്‍ ട്രാന്‍സ് ഫോര്‍മറിനു സമീപമുള്ള കലിങ്കില്‍ സന്ധ്യകഴിയുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മദ്യപിച്ച് ലക്കുകെട്ട യുവാക്കള്‍ ഇതുവഴി എത്തുന്ന യാത്രക്കാരെ ശല്യം ചെയ്യുന്നത് പതിവാണ്. രാത്രികാലങ്ങളില്‍ ഇതുവഴി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
















