കണ്ണൂര്‍: ജില്ലയില്‍ താമസക്കാരായ പൊതുമരാമത്ത്, ജലസേചന വകുപ്പുകളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ കൂട്ടായ്മയായ പിഡബ്ല്യുഡി ആന്റ് ഇറിഗേഷന്‍ റിട്ടയറീസ് ഫോറം സംഘടനയുടെ ഔപചാരിക ഉദ്ഘാടനം 14ന് നടക്കും. രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സംഘടന ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ മേയര്‍ ഇ.പി.ലത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.പി.അബ്ദുള്‍ഖാദര്‍, ഇവിജി നമ്പ്യാര്‍, കെ.പി.അഹമ്മദ് ബഷീര്‍, ഇ.ബാലകൃഷ്ണന്, സി.കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: