Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ശലഭാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:18 pm IST
in Lifestyle

ഗ്യാസ്‌ട്രബിള്‍, മലബന്ധം, ദഹനേന്ദ്രിയ സംബന്ധമായ ന്യൂനതകള്‍ തുടങ്ങി ഉദരസംബന്ധമായ പല വൈഷമ്യങ്ങളും ഒഴിവാക്കാന്‍ ഫലപ്രദമാണ് ശലഭാസനം. അടിവയറ്റിലെ എല്ലാ അവയവങ്ങള്‍ക്ക് നല്ല വ്യായാമം ലഭിക്കാനും ഈ ആസനം ഉപകരിക്കും. ജനനേന്ദ്രിയ വ്യൂഹത്തിനുണ്ടാകാവുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യും.

അര്‍ദ്ധശലഭാസനം

1. കമഴ്‌ന്നു കിടക്കുക, കാലുകള്‍ നേരെ പുറകോട്ട് നീട്ടി, പാദങ്ങള്‍ മലര്‍ത്തിയും ഉപ്പൂറ്റികള്‍ ചേര്‍ത്തും വിരലുകള്‍ നീട്ടിയും വയ്‌ക്കുക.

2. കൈകള്‍ അതതു വശങ്ങളില്‍ നീട്ടി, തള്ളവിരല്‍ അകത്തേക്കാക്കി ചുരുട്ടി മലര്‍ത്തി വയ്‌ക്കുക. കൈമുട്ടുകള്‍ വലിഞ്ഞു നീണ്ടിരിക്കണം. ചിത്രത്തിലെ പോലെ കൈവിരലുകള്‍ നിവര്‍ത്തി നീട്ടിവച്ചു ചെയ്യുന്നതിലും തെറ്റില്ല.

3. ചുണ്ടും താടിയും നിലത്ത് സ്പര്‍ശിച്ചിരിക്കണം.

4. ഒന്നു രണ്ടു തവണ സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക. ഇനി അല്പം ദീര്‍ഘമായി ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിയിട്ട് വലത്തുകാല്‍ മുട്ട് വളയാതെയും കാല്‍ വിരലുകള്‍ കൂര്‍മ്പിച്ച് പിടിച്ചും നിലത്ത് നിന്നും നേരെ മുകളിലേക്ക് കഴിയുന്നത്ര ഉയര്‍ത്തുക.

5. മൂന്ന് സെക്കന്റ് ആ നിലയില്‍ നിന്നിട്ട് സാവകാശം താഴെ കൊണ്ടുവന്ന് പൂര്‍വസ്ഥാനത്തു വയ്‌ക്കുക. ശ്വാസം വിടുക.

6. ഇനി ശ്വാസം എടുത്തതിന് ശേഷം ആദ്യത്തെപ്പോലെ ഇടത്തുകാല്‍ ഉയര്‍ത്തുക, മൂന്ന് സെക്കന്റ് നിര്‍ത്തുക. സാവകാശം താഴെ കൊണ്ടുവന്ന് യഥാസ്ഥാനത്ത് വയ്‌ക്കുക, ശ്വാസം വിടുക.

7. നാല്-അഞ്ച് സെക്കന്റ് വിശ്രമിച്ചിട്ട് വീണ്ടും ഓരോ കാല്‍ മാറിമാറി അഞ്ചു തവണ വീതം ചെയ്യുക.

ഓരോ കാലും താഴെകൊണ്ടു വന്ന് വയ്‌ക്കുന്നതു വരെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ വിഷമം തോന്നുന്നവര്‍, ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ താഴെകൊണ്ടു വന്നു വയ്‌ക്കുക.

പൂര്‍ണ്ണശലഭാസനം

ഇതിനുള്ള തയാറെടുപ്പുകളെല്ലാം അര്‍ദ്ധശലഭാസനത്തിന് പറഞ്ഞിരിക്കുന്നതു തന്നെ.

1. ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിക്കൊണ്ട്, രണ്ടു കാലുകളും ഒപ്പം ചേര്‍ത്തുപിടിച്ച് മുട്ടുകള്‍ വളയാതെ വടിപോലെ നിലത്തു നിന്നും കഴിയുന്നത്ര ഉയര്‍ത്തുക. കാല്‍ രണ്ടും ചേര്‍ന്നിരിയ്‌ക്കണം. വിരലുകള്‍ കൂര്‍മ്പിച്ചും. രണ്ട് മൂന്ന് സെക്കന്റ് ആ നിലയില്‍ നിര്‍ത്തിയിട്ട്, സാവകാശം താഴെ കൊണ്ടു വന്ന് വച്ചിട്ട് ശ്വാസം സാവധാനം വിടുക. ശ്വാസം പിടിച്ചു നിവര്‍ത്തിക്കൊണ്ട് മടങ്ങിപ്പോരാന്‍ പ്രയാസം ഉള്ളവര്‍ ശ്വസം വിട്ടുകൊണ്ട് കാലുകള്‍ താഴെ കൊണ്ടുവന്നു വയ്‌ക്കുക.

2. കിതപ്പ് തോന്നിയാല്‍ രണ്ടു മൂന്നു തവണ ശ്വോസോച്ഛ്വാസം ചെയ്തു കിതപ്പു മാറ്റുക. അതിനുശേഷം വീണ്ടും അഭ്യസിക്കുക.

3. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.

താരതമ്യേന കുറച്ചു പ്രയാസം തോന്നുന്ന ഒരു ആസനമാണ് പൂര്‍ണ്ണശലഭാസനം. ഇത് അഭ്യസിക്കാന്‍ വിഷമമുള്ളവര്‍ അര്‍ദ്ധശലഭാസനം പത്ത് തവണ വീതം ചെയ്യുക. കാലുകള്‍ കൂടുതല്‍ പൊക്കാന്‍ നോക്കുമ്പോള്‍ മുട്ടുകള്‍ വളയാതിരിക്കാന്‍ ശ്രദ്ധിക്കണം. കാലുകള്‍ ഒട്ടും വളയാതെ പൊക്കാന്‍ കഴിയുന്നിടത്തോളം പൊക്കിയാല്‍ മതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.