Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

തെങ്ങിന്‌ ഇടവിളയായി കുമ്പളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:00 pm IST
in Agriculture

തെങ്ങിന്‍ തോപ്പില്‍ ഇടവിളകളെ ഉള്‍ക്കൊള്ളിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്‌. തോട്ടം കളകയറി കൃഷിപ്പണികള്‍ തടസ്സത്തിലാകുന്നത്‌ നിയന്ത്രിക്കുന്നത്‌ തുടങ്ങി തെങ്ങില്‍നിന്നുള്ള ആദായം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള അനേകം ഗുണങ്ങളാണ്‌ ഇടവിള കൃഷിയിലൂടെ സാധ്യമാകുന്നത്‌.

നിര്‍ദ്ദിഷ്ടമായ 7.5ഃ7.5 മീറ്റര്‍ എന്ന ഇടയകലം കൃത്യമായി പാലിച്ചിട്ടുള്ളതും 25 വര്‍ഷത്തിനുമേല്‍ പ്രായമെത്തിയതുമായ തെങ്ങിന്‍തോപ്പുകളില്‍ ഒട്ടനവധി ഇടവിളകളെ ഉള്‍ക്കൊള്ളിക്കാനാകും. ഇത്തരത്തിലുള്ള തെങ്ങിന്‍ തോപ്പുകളില്‍ വിജകരമായി കൃഷി ചെയ്യാനാകുന്ന ഒരു വെള്ളരി വര്‍ഗ വിളയാണ്‌ കുമ്പളം. കാര്യമായ പരിചരണം ആവശ്യപ്പെടാത്ത ഒരു വിളയാണിത്‌. ഒരു ഇടവിളയായി വളര്‍ത്തിയെടുക്കാമെങ്കില്‍ കുമ്പളകൃഷിയിലൂടെ തെങ്ങിന്‍തോപ്പുകളില്‍നിന്നുള്ള ആദായം ഗണ്യമായി വര്‍ധിപ്പിക്കാം. പച്ചക്കറിയ്‌ക്കായുള്ള ആവശ്യങ്ങള്‍ക്ക്‌ പുറമേ മൂല്യവര്‍ധനം നടത്തി പേഡപോലെ ചില രുചിയേറിയ വിഭവങ്ങള്‍ ഒരുക്കാനും കുമ്പളം ഉപയോഗപ്പെടുത്താം. ഇതിന്റെ തളിരിലകള്‍ തോരനുണ്ടാക്കാന്‍ നല്ലതാണ്‌.

കുമ്പള നീരിന്‌ ഔഷധപ്രാധാന്യമുണ്ട്‌. ഒരു കിലോഗ്രാം കുമ്പളത്തിന്‌ മാര്‍ക്കറ്റില്‍ ഇരുപത്‌ രൂപയ്‌ക്ക്‌ മേല്‍ വിലയുണ്ട്‌. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ തെങ്ങിന്‍ വരികള്‍ക്കിടയിലായി 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഏതാണ്ട്‌ 45 സെന്റീമീറ്റര്‍ താഴ്ചയിലും കുഴികളെടുത്ത്‌ അവയില്‍ വേണം കുമ്പളം നടേണ്ടത്‌. കുമ്പളത്തടങ്ങള്‍ തമ്മില്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഉണക്കിപ്പൊടിച്ച 2.5 കിലോഗ്രാം ചാണകം മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ച്‌ തടം നിറയ്‌ക്കണം. അടിവിളയായി തടമൊന്നില്‍ 15 ഗ്രാം യൂറിയ, 25 ഗ്രാം രാജ്ഫോസ്‌, 8.5 ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ നല്‍കാം. തുടര്‍ന്ന്‌ വള്ളി വീശുമ്പോഴും കായ്‌ പിടിച്ചു തുടങ്ങുമ്പോഴും 7.5ഗ്രാം യൂറിയ വീതം നല്‍കണം. ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെങ്കില്‍ തടമൊന്നിന്‌ 2.5 കിലോഗ്രാം ചാണകം ചേര്‍ത്തുകൊടുക്കുന്നത്‌ കൂടാതെ 40ഗ്രാം കപ്പലണ്ടി പിണ്ണാക്ക്‌, 15 ഗ്രാം ചാരം എന്നിവ കൂടി നല്‍കണം.

ഒരു തടത്തില്‍ 4 മുതല്‍ 5 വിത്തുകളാണ്‌ പാകുക. കിളിര്‍ത്തു വരുമ്പോള്‍ ആരോഗ്യമില്ലാത്തവയെ മാറ്റി തടമൊന്നില്‍ രണ്ടോ മൂന്നോ ചെടികളെ മാത്രം നിലനിര്‍ത്തുക. ആദ്യ ഘട്ടത്തില്‍ 3-4 ദിവസത്തിലൊരിക്കല്‍ നന വേണം. പൂക്കുമ്പോഴും കായ്‌ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്‌ക്കണം.

നീരൂറ്റി കുടിക്കുന്ന എഫിഡുകളുടെ ആക്രമണം കണ്ടാല്‍ എക്കാലക്സ്‌ 3 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കണം. പഴ ഈച്ചകളെ അകറ്റാനായി 0.2 ശതമാനം വീര്യത്തില്‍ കാര്‍ബാറില്‍/സെവിന്‍ എന്ന കീടനാശിനി ഉപയോഗിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം കാര്‍ബാറില്‍). പോളിത്തീന്‍/തുണി/പേപ്പര്‍ ബാഗുകളില്‍ കായ പൊതിഞ്ഞു വയ്‌ക്കുന്നതും പഴഈച്ചകളില്‍നിന്നു രക്ഷ നേടാനുപകരിക്കും. തടത്തില്‍ വിത്തുപാകുന്നതിനു മുന്‍പായി കാര്‍ബാറില്‍ പൊടി വിതറുന്നത്‌ പഴയീച്ചയുടെ സമാധിദശയെ നശിപ്പിക്കും.

രോഗങ്ങളില്‍ പ്രധാനമാണ്‌ പൗഡറി മില്‍ഡ്യൂ അഥവാ ചൂര്‍ണ്ണപൂപ്പ്‌. 0.05 ശതമാനം വീര്യത്തില്‍ നൈട്രോ ഫീനോള്‍ തളിക്കുകയാണ്‌ ഇതിന്‌ പ്രതിവിധി. മറ്റൊരു പ്രധാന രോഗമാണ്‌ മൊസേക്ക്‌ അഥവാ നരപ്പ്‌. രോഗം പരത്തുന്നതിന്‌ കാരണക്കാരായ പ്രാണികളെ 0.05 ശതമാനം വീര്യത്തില്‍ റോഗര്‍/ഡൈമെത്തോയേറ്റ്‌ എന്ന കീടനാശിനി തളിച്ച്‌ നിയന്ത്രിക്കാം.

കെഎയു ലോക്കല്‍, ഇന്ദു എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന്‌ പുറത്തിറക്കിയ മെച്ചമേറിയ കുമ്പളയിനങ്ങളാണ്‌.

ഡോ.സുധ ബി ഇ.ബി.ജില്‍ഷാബായ്‌ –

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം
Kerala

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

Kerala

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

India

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

പുതിയ വാര്‍ത്തകള്‍

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.