തലശ്ശേരി: കേരള ചലചിത്ര അക്കാദമിയും തലശ്ശേരി ലിറ്റില്‍ തിയേറ്റര്‍ ഓഫ് സിനിമയും സംയുക്തമായി നടത്തുന്ന കുട്ടികളുടെ ചലചിത്രാസ്വാദന ക്യാമ്പ് 21 മുതല്‍ 23 വരെ തലശ്ശേരി തിരുവങ്ങാട് സ്‌പോട്ടിങ്ങ് യൂത്ത് ലൈബ്രറിയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈസ്‌കൂള്‍, പ്ലസ്ടു തലങ്ങളിലുള്ള അമ്പത് കുട്ടികളെയാണ് ക്യാമ്പിന് തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവര്‍ മെയ് 17ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. തിരക്കഥാരചന, അഭിനയം എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ക്യാമ്പില്‍ തിരക്കഥയുടെ രീതിശാസ്ത്രം, കാഴ്ചയുടെ രസതന്ത്രം, അഭിനയത്തിന്റെ ശരീരശാസ്ത്രം, സിനിമയുടെ വായന, ചലചിത്രത്തിലെ ഗാനസാഹിത്യം, മലയാള സിനിമാചരിത്രം എന്നീ വിഷയങ്ങളില്‍ എന്‍. ശശിധരന്‍, വി.കെ.ജോസഫ്, ജി.പി.രാമചന്ദ്രന്‍, സുവീരന്‍, എം.മുകുന്ദന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. ക്യാമ്പ് 21ന് രാവിലെ എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി ശ്രദ്ധേയമായ സിനിമകളും കുട്ടികളുടെ ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ജിത്തു കോളയാട്, ശ്രീകുമാര്‍ എരുവട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















