Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരോഗ്യ രക്ഷയ്‌ക്ക് പുതിയ കാഴ്ചപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:55 pm IST
in Vicharam

ആരോഗ്യ പരിരക്ഷയില്‍ ഇന്ത്യ സവിശേഷമായ പുരോഗതി നേടിയിരിക്കുന്നു; രാഷ്‌ട്രം ഏറെ ആരോഗ്യവതിയാണ് ഇപ്പോള്‍. പോളിയോ, വസൂരി, ഗുനിയ എന്നിവപോലുള്ള നിരവധി രോഗങ്ങളെ വിജയകരമായി നിര്‍മാര്‍ജ്ജനം ചെയ്തിരിക്കുന്നു. ഇതിനുപുറമേ, ശിശുമരണ നിരക്കിലും മാതൃമരണനിരക്കിലും വ്യക്തമായും കുറവുണ്ടായി. ക്ഷയവും മലേറിയയും മൂലമുള്ള മരണങ്ങള്‍ കുറഞ്ഞു. എച്ച്‌ഐവിയുടെ വ്യാപനത്തിലും എയ്ഡ്‌സ് അനുബന്ധ മരണങ്ങളിലും അതിപ്രധാനമായ ഇടിവുമുണ്ടായി.

ആരോഗ്യപരിരക്ഷ എന്ന വലിപ്പമേറിയ മേഖലകളിലൊന്ന്, വ്യാപ്തിയുടെ കരുത്തുകൊണ്ടും സേവനങ്ങളുടെയും പൊതു-സ്വകാര്യ ഇടപാടുകാരില്‍നിന്നുള്ള വര്‍ധിച്ചുവരുന്ന ചെലവഴിക്കല്‍കൊണ്ടും അതിവേഗം വളരുകയാണ്. സാമൂഹിക പ്രവണതകളും വളരുന്ന നഗരവല്‍ക്കരണവും ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം എന്നിവ പോലുള്ള സാമൂഹികമല്ലാത്ത രോഗങ്ങളുടെ വേഗത്തിലുള്ള വ്യാപനത്തിന് ഇടയാക്കി.

ജനസംഖ്യാ വര്‍ധനവിന്റെ കാര്യത്തിലാണെങ്കില്‍ രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം ആകെയുള്ളവരുടെ 11 ശതമാനത്തിന് അടുത്തെത്തും. മെച്ചപ്പെട്ട പരിരക്ഷ കൂടുതല്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇത് വര്‍ധിപ്പിക്കും. പക്ഷേ, ചികില്‍സയ്‌ക്ക് ചിലവേറുന്നത് സാധാരണക്കാരുടെ ചികില്‍സാ പ്രതീക്ഷകളെ ദോഷകരമായി ബാധിക്കും.

ആരോഗ്യ അസമത്വം കുറയ്‌ക്കാനും ആരോഗ്യ പരിരക്ഷയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ ദേശീയ ആരോഗ്യ നയം 2017 പ്രഖ്യാപിച്ചു. ആഗോളനിലവാരത്തിലുള്ള ആരോഗ്യവ്യാപ്തിയും താങ്ങാവുന്ന ചെലവില്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും നേടുകയാണ് അതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

ചികില്‍സാ ചെലവ് കുറച്ചും നിലവാരം ഉയര്‍ത്തിയും ആരോഗ്യ ചികില്‍സാ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുക എന്നതും അത് ഉന്നമിടുന്നു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി, വളരുന്ന ആരോഗ്യ പരിരക്ഷാ മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്ക് അത് ശക്തമായി അംഗീകരിക്കുന്നു.

രോഗ ദര്‍ശനം, സാംക്രമികരോഗശാസ്ത്രം എന്നിവ സംബന്ധിച്ചു 15 വര്‍ഷമായി നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഈ നയം സുപ്രധാന മാറ്റങ്ങള്‍ പരിഗണിക്കുന്നു. കാലാ അസര്‍ 2017ലും, കുഷ്ഠം 2018ലും പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യുകയും, 2025ല്‍ എത്തുമ്പോള്‍ ക്ഷയം ഇല്ലാതാക്കുക എന്ന ‘ഏറ്റവും വലിയ ലക്ഷ്യം’ സാധ്യമാക്കുകയും ചെയ്യാനുതകുന്ന കൃത്യമായ ഉന്നം ഇതാദ്യമായി നയം മുന്നോട്ടുവയ്‌ക്കുന്നു. രണ്ടായിരത്തി മുപ്പതോടെ മലേറിയ നാട്ടില്‍ നിന്നേ ഇല്ലാതാക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

ഗുണഭോക്താക്കളുടെ എണ്ണംകൊണ്ടും, ഉപയോഗിച്ച വാക്‌സിന്റെ ഗുണനിലവാരം കൊണ്ടും, സംഘടിപ്പിക്കപ്പെട്ട രോഗപ്രതിരോധ പരിപാടികളുടെ എണ്ണംകൊണ്ടും, ഉള്‍ക്കൊണ്ട മേഖലകളുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വൈവിധ്യവുംകൊണ്ടും ഇന്ത്യയുടെ ആഗോള രോഗപ്രതിരോധ പരിപാടി (യുഐപി), ഇന്ദ്രധനുഷ് ദൗത്യം, ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. 2014 ഡിസംബറില്‍ തുടങ്ങിയ പദ്ധതി സമ്പൂര്‍ണ്ണ രോഗപ്രതിരോധ സംരക്ഷണം ലഭിക്കാത്ത ഒരു കുട്ടിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നു, പ്രത്യേകിച്ചും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ജില്ലകളില്‍പ്പോലും.

ആറ് വാക്‌സിനുകളുമായി തുടങ്ങിയ പരിപാടി ഇപ്പോള്‍ 11 മാരക രോഗങ്ങള്‍ക്കെതിരായ സംരക്ഷണം നല്‍കുന്നു. വയറിളക്കം, ഹീമോഫിലിസ് ഇന്‍ഫ്‌ളുവെന്‍സ ഇനം ബി (എച്ച്‌ഐബി), ന്യൂമോണിയ, അഞ്ചാം പനി എന്നിവയ്‌ക്കെതിരായ വാക്‌സിനുകളുംകൂടി ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടുത്തി. ന്യൂമോണിയയ്‌ക്കും മെനിഞ്ചൈറ്റിസിനും എതിരായ പുതിയ വാക്‌സിന്‍, ന്യൂമോനോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) മേയില്‍ അവതരിപ്പിച്ചു.

അന്നുമുതല്‍ 2.14 കോടിയിലേറെ കുട്ടികളെയും ഏകദേശം 0.56 ദശലക്ഷം ഗര്‍ഭിണികളായ സ്ത്രീകളെയും ഈ വാക്‌സിന്‍ രോഗപ്രതിരോധ ശേഷി ഉള്ളവരാക്കി. രണ്ടു വര്‍ഷക്കാലംകൊണ്ട് പതിവ് രോഗപ്രതിരോധ പ്രവര്‍ത്തന വ്യാപ്തി കഴിഞ്ഞ ദശാബ്ധത്തിലെ ഒരു ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 5-7 ശതമാനം വര്‍ധിച്ചു.

സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും പരിരക്ഷ ഉറപ്പാക്കാനും മെച്ചപ്പെടുത്തുന്നതിനും ദേശീയ ആരോഗ്യ ദൗത്യത്തിനു (എന്‍എച്ച്എം) കീഴില്‍ സര്‍ക്കാര്‍ നിരവധി ഇടപെടലുകള്‍ നടത്തുന്നു. അതിലൂടെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ വ്യക്തമായും 40.2 ശതമാനം ആശുപത്രി പ്രസവങ്ങള്‍ വര്‍ധിച്ചു.

നേരിട്ടുള്ള പണം കൈമാറല്‍ പദ്ധതിയായ ജനനി സുരക്ഷാ യോജന (ജെഎസ്‌വൈ), ജനനി ശിശുസുരക്ഷാ കാര്യകരണ്‍ (ജെഎസ്എസ്‌കെ), ഗര്‍ഭകാലത്ത് ചികിത്സാ സേവനങ്ങള്‍ നല്‍കുന്ന പരിപാടിയായ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവ ഉള്‍പ്പെടെയാണിത്. പൊതുമേഖലാ ആശുപത്രിയില്‍ പ്രസവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും സൗജന്യവും കറന്‍സിരഹിതവുമായ ചികില്‍സാ സേവനം ഉറപ്പാക്കുന്ന പരിപാടിയാണ് ജെഎസ്എസ്‌കെ. നവജാത ശിശുക്കള്‍ക്ക് തുടര്‍പരിചരണം നല്‍കുന്നതിലുമുണ്ട് എന്‍എച്ച്എമ്മിന്റെ ഊന്നല്‍.

ആശുപത്രികളില്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന നടപ്പാക്കി. അതേ ഇനം മരുന്നുകളേക്കാള്‍ കുറഞ്ഞ വിലയുള്ള ജെനറിക് മരുന്നുകള്‍ രോഗികള്‍ക്ക് എഴുതിക്കൊടുക്കാന്‍ ഡോക്ടര്‍മാരെ ബാധ്യസ്ഥരാക്കുന്ന നിയമ ചട്ടക്കൂട് ആരോഗ്യ സുരക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും.

പ്രാരംഭ നടപടിയെന്ന നിലയില്‍, പഴക്കമുള്ള രോഗങ്ങള്‍ നേരിടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ന്യായവിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ 700 മരുന്നുകളുടെ വില കുറച്ചു. 1200 രൂപയ്‌ക്ക് വിപണിയില്‍ ലഭിച്ചിരുന്ന മരുന്ന് 70 രൂപയ്‌ക്കും 80 രൂപയ്‌ക്കും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ കൊണ്ടുവന്നു. ഹൃദ്രോഗ ചികില്‍സയുമായി ബന്ധപ്പെട്ട സ്റ്റെന്റുകളുടെ വിലയിലും സര്‍ക്കാര്‍ പിടിമുറുക്കി.

സര്‍ക്കാര്‍ ഈയിടെ നടപ്പാക്കിയ ‘എച്ച്‌ഐവിക്കുള്ള പരിശോധനയും ചികില്‍സയും നയം’ പരിപാടി മറ്റൊരു പ്രധാന ചുവടുവയ്‌പാണ്. പരിശോധനയില്‍ എച്ച്‌ഐവി-എയ്ഡ്‌സ് പോസിറ്റീവാണെന്ന് കണ്ടെത്തുന്ന രോഗിയുടെ സിഡി കൗണ്ടും ചികില്‍സാ ഘട്ടവും നോക്കാതെ എആര്‍റ്റി (ആന്റി റിട്രോവൈറല്‍ തെറപ്പി) ലഭ്യമാക്കുന്നതാണ് ഇത്. ഇത് രോഗബാധിതരുടെ, പ്രത്യേകിച്ചും ക്ഷയരോഗ ബാധിതരുടെ ദീര്‍ഘായുസോടെയുള്ള നല്ല ജീവിതവും മറ്റ് പകര്‍ച്ചവ്യാധി സാധ്യതകളില്‍നിന്നുള്ള രക്ഷയും മെച്ചപ്പെടുത്തും.

എയ്ഡ്‌സ് ഇല്ലാതാക്കുന്നതില്‍ നിര്‍ണയകമാകുന്ന വിധം എച്ച്‌ഐവിയുടെ കാര്യത്തില്‍ അടുത്ത ഏഴു വര്‍ഷത്തേക്ക് ഒരു ദേശീയ നയം ഇന്ത്യ ഉടന്‍ വികസിപ്പിക്കും. കളങ്കവും വിവേചനവും കുറയ്‌ക്കുന്നതു പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിട്ട്, എച്ച്‌ഐവി ബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി കുറച്ച് രാജ്യങ്ങള്‍ മാത്രം തയ്യാറാക്കിയിരിക്കുന്നതുപോലുള്ള എച്ച്‌ഐവി/എയ്ഡ്‌സ് നിയമം ഭാരത സര്‍ക്കാര്‍ അടുത്തയിടെ കൊണ്ടുവന്നു.

പ്രതിരോധ ആരോഗ്യപരിരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു; ആശുപത്രിയില്‍ പോകാതെതന്നെ ജനങ്ങള്‍ക്ക് ഇത് സ്വീകരിക്കാനാകും. നാം ജീവിക്കുന്നത് വൃത്തിരഹിതമായ പരിതസ്ഥിതിയിലാണെങ്കില്‍ ഉണ്ടാകുന്നവയാണ് പല രോഗങ്ങളും എന്നു തെളിഞ്ഞ സാഹചര്യത്തില്‍ പ്രതിരോധ ആരോഗ്യപരിരക്ഷ ലക്ഷ്യമാക്കിയാണ് ശുചിത്വ പ്രചാരണം (സ്വഛതാ അഭിയാന്‍) നടപ്പാക്കുന്നത്.

ശുചിത്വം വ്യവസ്ഥയും ശീലവുമാക്കുന്നത് ആരോഗ്യ പരിരക്ഷയെ സഹായിക്കുകയും രോഗങ്ങള്‍ പടരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും. സുരക്ഷിതമല്ലാത്ത ജലവും പൊതുശുചിത്വക്കുറവും മൂലം ഓരോ വര്‍ഷവും ലോകവ്യാപകമായി 1.7 ദശലക്ഷം ആളുകള്‍ മരിക്കുന്നതില്‍ 6 ലക്ഷം ഇന്ത്യയിലാണ്. ശുചിതമില്ലായ്‌മമൂലം ആളുകള്‍ മരിക്കുന്നതിനെതിരായ പോരാട്ടത്തില്‍ വലിയൊരു പിന്തുണയാണ് ഇന്ത്യയുടെ മുന്‍ഗണനാ പദ്ധതിയായ ശുചിത്വ ഭാരതം നല്‍കുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്

ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.