Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഇലക്ട്രോണിക് ക്രോപ് ; കര്‍ഷകനെ ചെടി സ്വയം അറിയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:16 pm IST
inAgriculture

സ്വന്തം ആവശ്യങ്ങള്‍ കര്‍ഷകനെ ചെടി തന്നെ സ്വയം അറിയിക്കുക എന്ന ആശയത്തെ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണസ്ഥാപനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. ഇലക്ട്രോണിക് ക്രോപ് അഥവാ ഇ-ക്രോപ് എന്ന പേരിലുള്ള ഈ സാങ്കേതിക വിദ്യ ഇത്തരത്തില്‍ ലോകത്തിലെ തന്നെ ആദ്യത്തേതാണ്.

സൂര്യപ്രകാശത്തില്‍ നിന്നുള്ള പോഷകങ്ങളുടെ സഹായത്തോടെ ചെടികള്‍ സ്വയം ആഹാരം പാകം ചെയ്യുകയും അവയുടെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് അവയുടെ സംഭരണാവയവങ്ങളില്‍ കരുതിവയ്‌ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇലക്ട്രോണിക് ക്രോപ്  ആകട്ടെ, ചെടിയില്‍ നടക്കുന്ന ഈ പ്രക്രിയകള്‍ മുഴുവന്‍ കൃത്യമായി പുനരാവിഷ്‌കരിക്കുന്നു.

ഈ സാങ്കേതിക വിദ്യ ഗണിത ശാസ്ത്രസമവാക്യങ്ങളില്‍ അധിഷ്ടിതമാണ്. ചെടി ഉത്പ്പാദിപ്പിക്കുന്ന വിളവ് കൃത്യമായി കണക്കാക്കാന്‍ ഈ ഉപകരണത്തിന്‌ സാധിക്കുന്നു. ചെടി നട്ടിരിക്കുന്ന സ്ഥലത്തെ അന്തരീക്ഷത്തിലെ താപനില, ആര്‍ദ്രത, ജലാംശം, സൗരോര്‍ജ്ജം, കാറ്റിന്റെ വേഗത, മണ്ണിലെ ജലാംശം തുടങ്ങി ചെടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് സെന്‍സറുകള്‍ വഴി ഉപകരണം മനസ്സിലാക്കും. തുടര്‍ന്ന് അതാത്ദിവസം ചെടി ഉദ്പാദിപ്പിക്കുന്ന വിളവും അതുവരെ ആകെ ഉദ്പാദിപ്പിച്ച വിളവും കണക്കാക്കുന്നു.

ജീവനുള്ള ചെടി വളരുന്ന സാഹചര്യത്തില്‍ ആഹാരം ഉത്പാദിപ്പിക്കുമ്പോള്‍ അതിന്റെ ഇലക്ട്രോണിക് പതിപ്പായ ഈ ക്രോപ് അതേ ചെടി അതേ സാഹചര്യത്തില്‍ എത്ര ആഹാരം ഉണ്ടാക്കി എന്ന് കണക്കാക്കുന്നു.

ജീവനുള്ള ചെടിയില്‍ നിന്ന് ഇ -ക്രോപ്പിനുള്ള മറ്റൊരു വ്യത്യാസം ഇ- ക്രോപ്പിന്റെ ദീര്‍ഘദര്‍ശനമാണ്. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തില്‍ എത്രവിളവ് കൂടിചെടി ഉത്പ്പാദിപ്പിക്കുമെന്നും എത്ര ഉത്പാദിപ്പിക്കാനുള്ള ശേഷി അതിനുണ്ടെന്നുമുള്ള കണ്ടെത്തലുമാണ് ഇതില്‍ പ്രധാനം. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തിലെ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചെടിയുടെ ഉത്പാദനം പ്രവചിക്കുന്നത്.

ചെടിയില്‍ നിന്നുള്ള ഉത്പാദനം അതിന്റെ ഉത്പ്പാദനശേഷിയുടെ പരമാവധിവരെയുള്ള ഏതു അളവ് വരെയും ലഭിക്കാന്‍ ഓരോ ദിവസവും ചെടിക്കു നല്‍കേണ്ട വെള്ളത്തിന്റെയും വളത്തിന്റെയും അളവ്  ഇൗ ഉപകരണം കൃത്യമായി കണക്കാക്കി അഗ്രോ അഡൈ്വസറി ആയി കൃഷിക്കാരന്റെ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായി അയച്ചു കൊടുക്കും.

ഒരേ തരത്തിലുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു ഭൂപ്രദേശത്തിന്നെന്നായി  അഗ്രോ അഡൈ്വസറി നല്‍കാന്‍ ഒരു ഇ-ക്രോപ് ഉപകരണം മതിയാകും. ഒരേ ഉപകരണത്തില്‍ തന്നെ എത്ര വിളകളുടെ വളര്‍ച്ച വേണമെങ്കിലും പുനരാവിഷ്‌കരിക്കാന്‍ കഴിയും.

ഉദാഹരണത്തിന് ഒാരേ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു പ്രദേശത്തില്‍പ്പെടുന്ന കുറച്ചു സ്ഥലത്ത് ഒരുകര്‍ഷകന്‍ നെല്ലും, വേറെ കുറച്ചു സ്ഥലത്ത് മറ്റൊരു കര്‍ഷകന്‍ മരച്ചീനിയും, ഇനി അതേ പ്രദേശത്തു തന്നെ മറ്റൊരു സ്ഥലത്തു മറ്റൊരു കര്‍ഷകന്‍ വാഴയും കൃഷി ചെയ്‌തെന്നിരിക്കട്ടെ.  ഈപ്രദേശത്തു മൊത്തമായി ഒരു ഈ ക്രോപ് സ്ഥാപിച്ചിട്ട് കര്‍ഷരെക്കുറിച്ചും അവരുടെ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, വിളകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവയും ഈ-ക്രോപ്പിനു നല്‍കുക.  കാലാവസ്ഥയുടെയും, മണ്ണിന്റെയും, വിളയുടേയും സവിശേഷതകള്‍ സ്വയം വിശകലനം ചെയ്ത് ഇ-ക്രോപ് അവയുടെ വളര്‍ച്ച  പുനരാവിഷ്‌കരിച്ചു ഓരോ വിളയ്‌ക്കും വേണ്ട അഗ്രോ അഡൈ്വസറി തയ്യാറാക്കുന്നു.  അതിനുശേഷം നെല്ലിനെക്കുറിച്ചുള്ള അഡൈ്വസറി ആദ്യത്തെ കര്‍ഷകന്റെ മൊബൈലിലേക്കും, മരച്ചീനിയെക്കുറിച്ചും, വാഴയെക്കുറിച്ചുമുള്ള അഡൈ്വസറികള്‍ യഥാക്രമം രണ്ടാമത്തെയും, മൂന്നാമത്തെയും കര്‍ഷകരുടെ മൊബൈലിലേക്കും അയച്ചു കൊടുക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഓട്ടോമാറ്റിക്കായാണ് നടക്കുന്നതെന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വിളവിനെക്കുറിച്ചുള്ള പ്രവചനം കൃഷി ഭൂമിയില്‍ നിന്ന്‌ നേരിട്ട്‌ നടത്തുന്നതിനാല്‍ അതിന്റെ കൃത്യത വളരെ കൂടുതലായിരിക്കും. ദേശീയ സംസ്ഥാനതലങ്ങളില്‍ കാര്‍ഷികോത്പാദനം കൂടുതല്‍ കൃത്യതോയോടെ പ്രവചിക്കാന്‍ ഈ ഉപകരണത്തിന്‌ സാധിക്കും. ഉത്പാദനം കൂട്ടാന്‍ ഓരോ ദിവസവും നല്‍കേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും അളവ് കൃത്യതയോടെ ഈ ഉപകരണം നല്‍കുന്നു. ഇതനുസരിച്ചു കൃഷിചെയ്യുന്നതിലൂടെ വെള്ളത്തിന്റെയും വളത്തിന്റെയും അളവ് കുറച്ചു തന്നെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അങ്ങനെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനും കഴിയും.

കിഴങ്ങുവര്‍ഗ്ഗവിളകള്‍ക്ക് പുറമേ നെല്ല്, ഗോതമ്പ്, പച്ചക്കറികള്‍ തുടങ്ങി മറ്റു വിളകളുടെയും വളര്‍ച്ച പുനരാവിഷ്‌കരിക്കാനുള്ള സംവിധാനമൊരുക്കി ഈ ഉപകരണത്തിന്റെ ഗുണം കൂടുതല്‍ കര്‍ഷകരിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥാപനം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.