Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാടിത്തീരാത്ത രാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:23 pm IST
inEntertainment

ഭാരതീയ സംഗീതലോകം അനേകം സുന്ദര സുമങ്ങള്‍ പരിലസിക്കുന്ന പൂവാടിയാണെങ്കില്‍ അതില്‍ എക്കാലവും പൂക്കള്‍ പടര്‍ത്തി നില്‍ക്കുന്ന പൂമരമാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസ്. പകരം വെക്കുവാന്‍ മറ്റൊന്നില്ലാത്ത, മലയാളിയുടെ ഒരേയൊരു ദാസേട്ടന്‍.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറയും പോലെ അതൊരു വരവായിരുന്നു. പില്‍ക്കാലത്ത് ലോകമെങ്ങുമുള്ള മലയാളികളെ തന്റെ ആലാപന സൗന്ദര്യം കൊണ്ട് വശീകരിക്കാനിരിക്കുന്ന ഗന്ധര്‍വന്റെ വരവ്. 1961 നവംബര്‍ പതിനാലിന് എം.ബി ശ്രീനിവാസന്‍ എന്ന സംഗീതപ്രതിഭയുടെ കീഴില്‍ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗാനമാലപിച്ച് മലയാള സിനിമാ സംഗീതത്തിലേക്കു വലതുകാല്‍ വച്ചു കയറിയ ആ ഇരുപത്തൊന്നുകാരനെ കേള്‍വി ലഭിച്ച ബധിരന്റെ ആര്‍ത്തിയോടെ കേരളം കേള്‍ക്കുകയായിരുന്നു.

വീട്ടുമുറ്റത്തെ മാവിന്‍ കൊമ്പിലിരുന്നു പാടുന്ന കുയിലിന്റെ ഗാനം പോലെ അയത്‌നലളിതമായ ആലാപനത്തെ മലയാളി പിന്നെങ്ങും വിട്ടില്ല. മഞ്ചാടിക്കുരുവിനും തിരുവാതിരക്കും കഥകളിക്കുമൊപ്പം അവന്റെ ഗൃഹാതുരത്വങ്ങളില്‍ യേശുദാസിനേയും ചേര്‍ത്തു വച്ചു. യേശുദാസിനെ പ്രതി രഹസ്യമായി അഹങ്കരിച്ചു. പ്രണയത്തിലും വിരഹത്തിലും പ്രണയഭംഗത്തിലും മലയാളി യേശുദാസിനേയും ഒപ്പം കൂട്ടി.

മലയാള സിനിമാസംഗീതം യേശുദാസിനു മുന്‍പും യേശുദാസിനു ശേഷവും എന്ന് വേര്‍തിരിക്കപ്പെടുന്ന കാലം വരും. ശബ്ദം നന്നല്ലെന്ന് ഒരിക്കല്‍ പടിയിറക്കിവിട്ട ആകാശവാണി നാഴികക്കു നാല്പതുവട്ടം യേശുദാസ് എന്ന് ഉരുവിട്ട് പ്രായശ്ചിത്തം ചെയ്യുന്നു. പുലരിയില്‍ വന്ദേ വിഘ്‌നേശ്വരം ആലപിച്ച് അയ്യപ്പനെ ഉണര്‍ത്തി, രാത്രിയില്‍ ഹരിവരാസനം പാടി ഉറക്കുന്നു. കടലോളം കരകവിയുന്ന കൃഷ്ണഭക്തിയില്‍ ഗുരുവായൂരമ്പലത്തില്‍ ചന്ദനചര്‍ച്ചിത നീലകളേബര മേഘമായി കതിര്‍മഴ പെയ്യുന്നു. ഇത്രമേല്‍ മലയാളിയുടെ മനസുതൊട്ട മറ്റാരാണുള്ളത്? അവന്റെ കാമനകളെ, അവന്റെ സ്വപ്നങ്ങളെ അവന്റെ ഈശ്വരസങ്കല്പത്തെ ഇത്രമേല്‍ ജ്വലിപ്പിച്ച ഏതു ശബ്ദമുണ്ട്?

പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സംഗീത പ്രതിഭകള്‍ ചരിത്രത്തില്‍ ഉണ്ട്. മൂല്യവത്തായ ജീവിതം നയിച്ചു കടന്നുപോയവരുമുണ്ട്. സംഗീതവും ജീവിതവും ഒരുമിച്ച് ശ്രുതി പിഴക്കാത്ത ഈണം പോലെ കൊണ്ടുനടന്നവര്‍ ചുരുക്കം. താന്‍ മതിമറന്ന് ആലപിക്കുന്ന കല്യാണി രാഗം പോലെ മനോഹരമാണ് യേശുദാസിന്റെ കുടുംബജീവിതവും. പരസ്പരസ്‌നേഹത്തിന്റെയും ആനന്ദത്തിന്റേയും പ്രഭ ചൊരിയുന്ന മുഖങ്ങള്‍.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും വാക്കുകളില്‍ പരമപദത്തെ തൊട്ടറിഞ്ഞ യോഗിയുടെ ജാഗ്രത. സംഗീതപാരാവാരത്തിന്റെ കരയില്‍ ഇരുന്ന് വെള്ളം കോരിക്കളിക്കുന്ന കൊച്ചുകുട്ടി മാത്രമാണ് താനെന്ന് ഓര്‍മിപ്പിക്കുന്ന മുഖഭാവം. എന്നെയല്ല, എന്നില്‍ തുടിക്കുന്ന പരമമായ ചൈതന്യത്തെ നമിക്കൂ എന്ന് പറയാതെ പറയുന്ന കണ്ണുകള്‍.

മാറി ഉടുക്കാന്‍ വസ്ത്രമില്ലാതെ ഒറ്റ വസ്ത്രം മാത്രം ധരിച്ചും വിശന്നപ്പോള്‍ റോഡരികിലെ പൈപ്പു വെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ദുരിതപര്‍വം മറികടന്നത് സംഗീതത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടു മാത്രമായിരുന്നുവെന്ന് യേശുദാസ് ചിലപ്പോഴൊക്കെ ഓര്‍ത്തെടുക്കുന്നുണ്ട്.

മൂളാനറിയാത്തവനെപ്പോലും ഗായകനാക്കുന്ന നൂതനസാങ്കേതികതയില്‍ അഭിരമിക്കുന്ന പുതുഗായകര്‍ യേശുദാസിന്റെ തലമുറ സംഗീതത്തോടു കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും പാഠമാക്കേണ്ടതുണ്ട്. തീര്‍ച്ചയായും, യേശുദാസ് ഒരു പാഠപുസ്തകം തന്നെയാണ്. ഗന്ധര്‍വ ഗായകന് ജന്മദിനാശംസകള്‍

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.