തിരുവനന്തപുരം: സിപിഎമ്മിന്റെ അഴിമതിദുര്‍ഭരണത്തിനെതിരെ ബിജെപി കുന്നത്തുകാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്, സെക്രട്ടറി അരുവിയോട് സജി, ഷീജാ അനില്‍, മണവാരി രതീഷ്, മഹേഷ്, സജുവര്‍ഗീസ്, നാറാണിസുധാകരന്‍, സജിവര്‍ണ രാജന്‍, വിദിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















