ശിവഗിരി: സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ശിവഗിരിമഠത്തില്‍ നടക്കുന്ന അവധിക്കാല പഠനക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇക്കൊല്ലം ജൂനിയര്‍, സീനിയര്‍, പൊതുവിഭാഗങ്ങള്‍ക്കായി പ്രത്യേകം ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. പുതിയ അധ്യയനവര്‍ഷത്തില്‍ 9-ാം ക്ലാസ് മുതല്‍ 12 വരെ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ജൂനിയര്‍ പഠന ക്യാമ്പ് ഏപ്രില്‍ 9 ന് തുടങ്ങി 16 ന് അവസാനിക്കും. മുന്‍ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
മുന്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള സീനിയര്‍ കുട്ടികള്‍ക്കായുള്ള പഠനക്യാമ്പ് ഏപ്രില്‍ 25 മുതല്‍ മെയ് 2 വരെയാണ്. പൊതുവിഭാഗങ്ങള്‍ക്കുള്ള മൗനവ്രത ക്യാമ്പ് മെയ് 14 ന് തുടങ്ങി 21 ന് തീരും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം താമസവും ഭക്ഷണവും ശിവഗിരിമഠത്തില്‍ തന്നെയായിരിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ശിവഗിരിമഠം ഓഫീസില്‍ ഏപ്രില്‍ 5 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്യാമ്പ് ഡയറക്ടര്‍, അവധിക്കാല പഠനക്യാമ്പ്, ശിവഗിരിമഠം, വര്‍ക്കല – 695 141. ഫോണ്‍: 0470-2602807, വിശാലാനന്ദ സ്വാമി -9809602060, സാന്ദ്രാനന്ദ സ്വാമി – 9400475545, ജെനീഷ്.കെ.കെ, പിആര്‍ഒ – 8089477686 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
















