തിരുവനന്തപുരം: വിലക്കയറ്റത്തിലും ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലും പ്രതിഷേധിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റി താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് ധര്‍ണ്ണ നടത്തും. തിരുവനന്തപുരം താലൂക്ക് ധര്‍ണ്ണ 11 മണിക്ക് സെക്രട്ടേറിയേറ്റിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണ്ണയുടെ മന്നോടിയായി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. മറ്റ് താലൂക്ക് ഓഫീസിനുമുന്നിലും പ്രകടനങ്ങളും ധര്‍ണ്ണയും നടക്കുമെന്ന് ബിഎംഎസ് ജില്ലാഭാരവാഹികള്‍ അറിയിച്ചു.
















