ചിറയിന്‍കീഴ്: അഡ്വ. ചിറയിന്‍കീഴ് എ.ബാബുവിന്റെ ”ചിറയിന്‍കീഴ് ബാബുവിന്റെ കഥകള്‍” എന്ന പുസ്തകം ശാര്‍ക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പ്രകാശനം ചെയ്തു. ഡോ.എസ്.ഭാസിരാജ് പുസ്തകം ഏറ്റുവാങ്ങി. ഡോ.ബി.ഭുവനേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. യോഗത്തില്‍ സാഹിത്യകാരന്‍ ചിറയിന്‍കീഴ് സലാം അദ്ധ്യക്ഷനായിരുന്നു. ലതാ മുടപുരം, രാമചന്ദ്രന്‍ കരവാരം, പി.സുഭാഷ് ചന്ദ്രന്‍, വക്കം ഷക്കീര്‍, പി.സുരേഷ്‌കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സജീവ് മോഹന്‍ സ്വാഗതവും അഡ്വ.ചിറയിന്‍കീഴ്.എ.ബാബു നന്ദിയും പറഞ്ഞു.
















