കൊച്ചി: ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബിജെപിയിലുമുള്ള ജനങ്ങളുടെ വിശ്വാസം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ പല പദ്ധതികളും സംസ്ഥാനത്തു നടപ്പാക്കാതെ അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കാനുള്ള ജില്ലാതല ഹെല്‍പ് ലൈന്‍ നമ്പര്‍ (180030009383) ഉദഘാടനം ചെയ്യുകയായിരുന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ആമുഖ പ്രഭാഷണം നടത്തി. അഡ്വ :കെ.എസ്. ഷൈജു, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി വി.എസ്. .സത്യന്‍ സംസാരിച്ചു.
















