കൊച്ചി: കൊക്കോകോള-പെപ്‌സി ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരി സമൂഹം എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്ലാച്ചിമട കൊക്കോകോള വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയും കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണത്തിന്റെ ദുരന്തഫലമാണ് നാം ഇന്ന് നേരിടുന്ന ശുദ്ധജലക്ഷാമമെന്നും ജലാശയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലോകജലദിനമായ 22ന് ‘ജലം സംരക്ഷിക്കൂ ജീവന്‍ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി വിളംബരയാത്രയും ഒരുവര്‍ഷംനീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികളും സംഘടിപ്പിക്കുമെന്നും കൊക്കോകോള വിരുദ്ധസമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ പറഞ്ഞു. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ എം.എന്‍. ഗിരി അദ്ധ്യക്ഷനായി. ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ സുരേഷ് വര്‍മ്മ, ജില്ലാകണ്‍വീനര്‍ അഭിലാഷ് തോപ്പില്‍, ഉഷാ ജയകുമാര്‍, ടി. അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു.
















