അമ്പലപ്പുഴ: കൊപ്പാറക്കടവില്‍ വിദേശ മദ്യവില്പനശാല ആരംഭിക്കുന്നതിനെതിരെ സമരപന്തലില്‍ അടുപ്പുകൂട്ടി സമരം ആരംഭിച്ചു. സമരത്തിന്റെ നാലാം ദിവസമായ ഇന്നലെയാണ് സ്ത്രീകളുടെ നേത്രത്വത്തില്‍ സമരം ശക്തമാക്കിയത്. ഇരുപത്തിനാലു മണിക്കൂറും സമരപന്തലില്‍ ഇരുന്നാണ് മദ്യവില്പനശാലയ്‌ക്ക് എതിരെ പ്രതിക്ഷേധം ഉയര്‍ത്തുന്നത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മദ്യവില്പനശാല വരുന്നതോടെ പ്രദേശം മദ്യപാനികളുടെ കേന്ദ്രമായി മാറുമെന്നും ഇവര്‍ ആരോപിക്കുന്നു. നിലവില്‍ പാര്‍പ്പിട ആവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ മദ്യവില്പനശാല നടത്തുവാനുള്ള നീക്കം അനുവദിക്കില്ല എന്നും ഇവര്‍ പറയുന്നു.















