കണ്ണൂര്‍: മലബാര്‍ മേഖലയില്‍ ചരിത്ര പൈതൃക അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് കണ്ണൂരില്‍ മലബാര്‍ സാംസ്‌കാരിക പൈതൃകോത്സവം സംഘടിപ്പിക്കുന്നു. പുരാവസ്തു, പുരാരേഖ, സാംസ്‌കാരിക വകുപ്പ്, ഭാരത് ഭവന്‍, ഫോക്‌ലോര്‍ അക്കാദമി മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. എക്‌സിബിഷന്‍, സെമിനാറുകള്‍, നാടന്‍കലാരൂപങ്ങളുടെ അവതരണം, സാംസ്‌കാരിക സന്ധ്യകള്‍, പ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയാണ് പരിപാടികള്‍. ഇതിന്റെ ആലോചനാ യോഗം 11 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
















