പള്ളിക്കത്തോട്; കിറ്റ്സ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്ക് ഒഴിവാക്കാന്‍ എത്തിയ പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി ലാത്തിക്കടിച്ച് പരുക്കേല്‍പ്പിച്ചു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പാമ്പാടി ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. പള്ളിക്കത്തോട് എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ക്യാംപസില്‍ കടന്ന് അക്രമണം നടത്തിയത്. ഇൗ എസ്.ഐ രണ്ടുദിവസം മുന്‍പ് ഹെല്‍മറ്റ് പിടുത്തത്തിനിടെ മര്‍ദ്ദിച്ച ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ദീപക് ചികില്‍സയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന പോലീസ് സ്റ്റേഷന് മാര്‍ച്ചിന് പിന്തുണ നല്കി എബിവിപി വിഭാഗ് ജോയിന്റ് കണ്‍വീനര്‍ വി.എസ്. വിഷ്ണു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: