മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പെടുത്തി ഏഴ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ സമ്പൂര്‍ണ്ണമായ പഠന മികവ് ഉയര്‍ത്തുന്നതിനായി നടപ്പാക്കിയ തെളിച്ചം പദ്ധതി സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകുന്നു. ഈ പദ്ധതി മറ്റുപഞ്ചായത്തുകളും നടപ്പാക്കണമെന്ന് പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ച മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എല്‍പി ക്ലാസുകളിലെ കുട്ടികളുടെ എഴുത്ത്,വായന, ഗണിതം, കലാ-കായിക കഴിവുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് തെളിച്ചം പ്രാഥമിക വിദ്യാഭ്യാസ പരിപാടി. മലയാളം, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ ഏറ്റവും മികച്ചതായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. മന്ത്രി തോമസ് ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്തു. തങ്കമണി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: