Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അധികാര രാഷ്‌ട്രീയത്തിന്റെ ക്രൂരതയുടെ ഓര്‍മ്മകളുമായി തലശ്ശേരി-കൂത്തുപറമ്പ് മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 07:17 pm IST
in Kannur

പാനൂര്‍: അധികാര രാഷ്‌ട്രീയത്തിന്റെ ക്രൂരത മറക്കാനാവാതെ തലശേരി. 2008 മാര്‍ച്ച് 5, 6 തീയ്യതികളിലായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ മണ്ഡലമായ തലശേരിയിലും കൂത്തുപറമ്പ് മേഖലയിലുമായി സിപിഎം കണ്ണൂര്‍ജില്ലാ നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയ നരഹത്യയില്‍ പൊലിഞ്ഞത് അഞ്ചു ജീവനുകളായിരുന്നു. മേഖലയെയാകെ ഭീതിയിലാക്കി സിപിഎം കലാപം അഴിച്ചുവിടുകയായിരുന്നു.

തലശേരി ടൗണില്‍ വെച്ച് ആര്‍എസ്എസ് നഗര്‍ ശാരീരിക്ക് ശിക്ഷണ്‍പ്രമുഖായിരുന്ന എം.പി.സുമേഷിനെ വെട്ടിപ്പിളര്‍ന്നായിരുന്നു കലാപത്തിന് തിരികൊളുത്തപ്പെട്ടത്. സുമേഷിന്റെ ജീവനെടുക്കാന്‍ സാധിച്ചില്ല എന്ന വാര്‍ത്തയറിഞ്ഞ് തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച അന്നത്തെ തലശേരി ഏരിയാസെക്രട്ടറി ഇന്ന് മറ്റൊരു കൊലക്കേസില്‍ ജില്ലയില്‍ കാലുകുത്താന്‍ പറ്റാതെ കോടതിയുടെ നിരീക്ഷണത്തില്‍ അന്യജില്ലയില്‍ കഴിയുകയാണ്. എം.പി.സുമേഷിനെ അക്രമിച്ച ശേഷം പല പ്രദേശങ്ങളിലായി തമ്പടിച്ച സിപിഎം നരഭോജികള്‍ വ്യാപക അക്രമം അഴിച്ചു വിട്ടു. തലശ്ശേരിയിലെ നിഖില്‍ എന്ന പതിനെട്ടുകാരനെ വെട്ടിക്കൊന്നു. കൂത്തുപറമ്പിലെ സത്യനെ ജോലി സ്ഥലത്ത് നിന്നും പിടിച്ചിറക്കി കൊണ്ടുപോയി തല അറുത്തെടുത്ത് മാറ്റി. ചിറ്റാരിപറമ്പിലെ മഹേഷിനെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിളിച്ചിറക്കി കൊണ്ടുപോയി റോഡരികള്‍ കൊന്നു തളളി. ഇതിനു പുറമെ കതിരൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പിളര്‍ന്നു. സിപിഎം സംഘത്തിന്റെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന നായനാര്‍ റോഡിലെ ബിജുവിനെ വീണ്ടും അക്രമികള്‍ വെട്ടി. തടയാന്‍ ചെന്ന മാതാവിനും വെട്ടേറ്റു. ബിജുവിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഇയാളെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാര്‍ പോലും സിപിഎം ക്രൂരതയില്‍ അതിശയപ്പെട്ടിരുന്നു. ചികിത്സ കഴിഞ്ഞ് തുന്നിക്കെട്ടിയ യുവാവിനെ വീണ്ടും കൊല്ലാനായി വന്ന ക്രൂരത മനസാക്ഷി മരവിച്ചവര്‍ക്കു മാത്രമെ സാധിക്കുകയുളളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്റെ പോലീസ് അക്രമികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തിരുന്നു അന്ന്. ബിജുവിനെ വെട്ടാന്‍ വന്നതിലും ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖായ അഡ്വ:ജയപ്രകാശിന്റെ വളര്‍ത്തു നായയുടെ തലയറുത്ത് കൊന്നതിലും ശിക്ഷാത്തടവുകരായി പരോളില്‍ ഇറങ്ങിയ പൊന്ന്യത്തെ സൂരജുമുണ്ടായിരുന്നു. ജയിലില്‍ നിന്നുപോലും പ്രവര്‍ത്തകരെ ഇറക്കിയായിരുന്നു അക്രമം. 6ന് ഉച്ചയോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇല്ലത്തുതാഴെയുളള സുരേഷ്ബാബുവിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്നു. സമീപത്തെ വധ്യവയോധികനും രോഗിയുമായിരുന്ന സുരേന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് കിടന്ന കട്ടിലില്‍ വെച്ചു തന്നെ വെട്ടിക്കൊന്നു. ക്രൂരതയുടെ സകലസീമകളും കടന്ന്് സിപിഎം നടത്തിയ അരുംകൊലയുടെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പല കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നതാണ്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ചിലര്‍ എം.പി.സുമേഷിനെ അക്രമിച്ച സംഘത്തിലും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ പിന്നീട് പ്രതികളുമായി. സംഭവത്തില്‍ നടന്ന ഗൂഢാലോചന ടിപി.കേസിലെ പ്രതികള്‍ അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണം അന്നത്തെ ജില്ലാസെക്രട്ടറി പി.ശശിയിലും കാരായി രാജനിലും പോയിരുന്നെങ്കില്‍ ജില്ലയിലെ മിക്ക സിപിഎം നേതാക്കളും ഇന്ന് അഴിക്കുളളിലാകുമായിരുന്നു. പക്ഷേ ഭരണസ്വാധീനം ഉപയോഗിച്ച് എല്ലാം പഴുതടച്ച് നടത്തിയ തലശേരി കലാപത്തെ ഇരകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ? അന്ന് ഡല്‍ഹിയിലെ എകെജി സെന്ററിലേക്കും പാര്‍ലമെന്റിലും പ്രതിഷേധം എത്തിയതോടെ സമാധാനത്തിന്റെ സ്വരവുമായി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരിലെത്തുകയായിരുന്നു. ഇന്ന് ദേശീയതലത്തില്‍ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ സമാധാന ഉടമ്പടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നപോലെ. ഭരണം ലഭിച്ചാല്‍ കശാപ്പുകാരുടെ വേഷമണിഞ്ഞ് സായുധസംഘങ്ങള്‍ കണ്ണൂരില്‍ വിഹരിക്കുക പതിവാണ്. പോലീസും കോടതിയും ഇവിടെ പാര്‍ട്ടിയാകുന്നു. ജില്ല കണ്ടതില്‍ ഏറ്റവും ഭീകരവും ആസൂത്രിതവുമായ തലശ്ശേരി കലാപത്തിലെ ഗൂഢാലോചന പുറത്തു വരേണ്ടത് കാലത്തിന്റെ തിരുത്തലുകള്‍ക്ക് അഭികാമ്യമാണ്. കേസുകള്‍ അട്ടിമറിക്കാനുതകുന്ന തരത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ വ്യഗ്രത കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം അനിവാര്യമാണ്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ 2008ലെ അഞ്ചുകൊലപാതകങ്ങളും അക്രമങ്ങളും പുനരന്വേഷണത്തിന് വിധേയമാക്കണം. അതിനുളള ശ്രമങ്ങള്‍ തുടരുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.