കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് ഏപ്രിലില്‍ സംഘടിപ്പിക്കുന്ന
കണ്ണൂര്‍: സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് മൂന്നാം എഡിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേരളത്തിലെ വിവിധ പ്രസ്‌ക്ലബ്ബ് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളില്‍ സൗഹൃദ മല്‍സരവും അരങ്ങേറും. സംഘാടക സമിതി ഭാരവാഹികള്‍: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ.വിനീഷ് (ചെയര്‍മാന്‍), പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി (വൈസ് ചെയര്‍മാന്‍), സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീര്‍ ഊര്‍പള്ളി (കണ്‍വീനര്‍), പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍.പി.സി.രംജിത് (ജോയിന്റ് കണ്‍വീനര്‍), പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് (ട്രഷറര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ കെ ടി ശശി, ഒ.കെ.വിനീഷ്, എന്‍പിസി രംജിത്, സി.ജയചന്ദ്രന്‍, പി.ഷാഹിന്‍, ബി.പി.റഊഫ്, ഡോ.പി.കെ.ജഗന്നാഥന്‍, സി.വി.സാജു, യു.പി.സന്തോഷ്, കബീര്‍ കണ്ണാടിപ്പറമ്പ്, കെ വിജേഷ് സംസാരിച്ചു.
















