Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

യുവാക്കളെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഡിവൈഎഫ് ഐ നേതാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 11:15 pm IST
inKannur

മട്ടന്നൂര്‍/ഇരിട്ടി: മട്ടന്നൂര്‍ മരുതായിയില്‍ വെച്ച് യുവാക്കളെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ഉളിയില്‍ മേഖലാ പ്രസിഡണ്ടും സിപിഎം ചാവശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ ജലനയുടെ ഭര്‍ത്താവുമായ നടുവനാട് തലച്ചങ്ങാട്ടെ പി.പി.മനോജി(39)നെയാണ് മട്ടന്നൂര്‍ സിഐ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ രണ്ട് മുഖ്യ പ്രതികളായ മമ്പറം പൊയിനോട് കരുവാരത്ത് വീട്ടില്‍ ഹര്‍ഷാദ് (28), കീച്ചേരി ബൈത്തുല്‍റഹ്മയില്‍ സൈനുദ്ദീന്‍ (33)എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനോജ് അറസ്റ്റിലാവുന്നത്. പണം തട്ടിപ്പറിക്കല്‍ ആസൂത്രണം ചെയ്തതിനും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതിനുമാണ് മനോജിനെതിരെ കേസ്. കേസിലെ എട്ടാം പ്രതിയാണ് മനോജ്.

ഫെബ്രുവരി ഒന്നിനായിരുന്നു കേസ്സിനാസ്പദമായ സംഭവം നടന്നത്. പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു നല്‍കുന്ന സംഘത്തെ അക്രമിച്ച് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന പണം ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. കോഴിക്കോട് ചേളന്നൂരിലെ മേലേടത്ത് മീത്തല്‍ ഇബ്രാഹീമിന്റെ മകന്‍ ഷമീറിനെയും, സുഹൃത്തായ കോഴിക്കോട് മുരിങ്ങലിലെ മിഖ് ദാദിനെയും മട്ടന്നൂരിലേക്ക് വിളിച്ച് വരുത്തി മട്ടന്നൂര്‍ ഇരിക്കൂര്‍ റോഡില്‍ മരുതായി കള്ളുഷോപ്പിനു മുന്നില്‍ വെച്ച് ഇവര്‍ അക്രമിച്ചു പണം തട്ടുകയായിരുന്നു.

പ്രതികളില്‍ ഒരാള്‍ വിളിച്ചതിനെത്തുടര്‍ന്ന് രണ്ടുപേരും പൊറോറ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ എത്തുകയായിരുന്നു. ഇവര്‍ ബാങ്കിന് മുന്നില്‍ നില്‍ക്കുന്നതിനിടെ ടവേര കാറില്‍ എത്തിയ പ്രതികളുടെ സംഘം ഷമീറിനെ കുത്തി പരിക്കേല്‍പ്പിക്കുകയും മിഖ് ദാദിനെ തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിച്ചു അവശനാക്കിയ ശേഷം കയ്യിലുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട ശേഷം കടന്നുകളയുകയുമായിരുന്നു. പ്രതികളുടെ അക്രമത്തില്‍ കുത്തേറ്റു പരിക്കുപറ്റിയിരുന്ന ഷമീര്‍ മട്ടന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ്സെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മനോജ് അടക്കം മൂന്നുപേര്‍ അറസ്റ്റിലായത്.

ആദ്യം പിടികൂടിയ രണ്ടു പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ നേതാവ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ പത്തുപേര്‍ പ്രതികളായി ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. തില്ലങ്കേരിയിലെ അമ്മുഅമ്മയെ ബോംബെറിഞ്ഞു കൊന്ന കേസ്സിലെ പ്രതികൂടിയാണ് അറസ്റ്റിലായ മനോജ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.