കണ്ണൂര്‍: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ്‌യുസിഐ) യുടെ നേതൃത്വത്തില്‍ 6,7,8 തിയ്യതികളില്‍ നവംബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആചരണവും സ്റ്റാലിന്‍ അനുസ്മരണവും സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ആചരണ പരിപാടിയുടെ ഭാഗമായി ടൗണ്‍ സക്വയറില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.ശേഖര്‍ , ഡോ.ഡി.സുരേന്ദ്രനാഥ്, എം.കെ.ജയരാജന്‍, അനൂപ് ജോണ്‍ ഏരിമറ്റം എന്നിവര്‍ പങ്കെടുത്തു.
















