പാനൂര്‍: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്ലസ്വണ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ അറസ്റ്റില്‍. തൂവ്വക്കുന്നിലെ എല്‍പി സ്ക്കൂള് വിദ്യാര്‍ത്ഥിനിയെ വീടിനടുത്തുളള കുന്നിന്മുകളില് കൊണ്ടുപോയാണ് അയല്‍വാസികളായ പ്ലസ്വണ് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരെയും പാനൂര്‍ സിഐയുടെ അധികച്ചുമതലയുളള കൂത്തുപറമ്പ് സിഐ യു.പ്രേമന് അറസ്റ്റു ചെയ്യുകയായിരുന്നു. ചൈല്ഡ്ലൈന് പ്രവര്‍ത്തകരും കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നിരീക്ഷണത്തിനായി ചൈല്ഡ്ഹോമിലേക്ക് മാറ്റി. ജാമ്യം ഇന്നു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: