കോട്ടയം: കെ.സി.എസ്.എല്‍ സംഘടനയുടെ ശതാബ്ദി സമാപനവും അതിരൂപത വാര്‍ഷിക സമ്മേളനവും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ നടന്നു. സമാപന സമ്മേളനം മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെ.സി.എസ്.എല്‍ പ്രസിഡന്റ് ജോസ്‌മോന്‍ ഇടശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു മണക്കാട്ട്, ഡയറക്ടര്‍ ഫാ. ജിനു കാവില്‍, സി. വിമല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. സോഫിയ എന്നിവര്‍ പ്രസംഗിച്ചു.
















