Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 09:24 pm IST
inAlappuzha

ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയ്‌ക്ക് അണിനിരക്കുന്ന പേള കരയുടെ കുതിരയ്‌ക്ക് പ്രഭട ഉയര്‍ത്തുന്നു

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവംഇന്ന്. പതിമൂന്ന് കരക്കാര്‍ ഒരുക്കിയ കെട്ടുകാഴ്ചകളും ഇന്ന് ദേവിക്കു മുന്‍പില്‍ സമര്‍പ്പിക്കും. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.

പുലര്‍ച്ചെ കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കും. തുടര്‍ന്ന് മുഖത്ത് ചുട്ടികുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴിയില വാട്ടിയുടുപ്പിച്ച് കിന്നരിതൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്‌ക്ക കുത്തിയ കത്തി ഏന്തി കുട്ടികളെ കുത്തിയോട്ടപ്പാട്ടിന്റെയും വായ്‌കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്കു സ്വീകരിക്കും.

ഈ ഘോഷയാത്രയെ വഴിപാടുകാരന്റെ ആശ്രിതന്‍ നെട്ടൂര്‍പെട്ടി തലയില്‍ ഏന്തി അകമ്പടിസേവിക്കും. കുത്തിയോട്ട ഘോഷയാത്ര കരകളിലെ കെട്ടുകാഴ്ചകള്‍ സന്ദര്‍ശിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്നു. തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് ചൂരല്‍കുത്തി ആശാന്‍മാര്‍ കുട്ടികളെ ചുവട് വയ്‌പ്പിക്കുന്നു. ബാലന്മാരുടെ ഇടുപ്പില്‍ സ്വര്‍ണ്ണം വെള്ളി നൂലുകള്‍ കുത്തിയിറക്കുന്ന ചടങ്ങാണിത്. നരബലിയുടെ പ്രതീകാത്മകമായാണ് ഈ ചടങ്ങുനടത്തുന്നത്. മുന്‍പ് നേര്‍ത്ത ചൂരല്‍പാളി കുത്തിയിറക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.

ഇതിനുശേഷം ചൂരല്‍കുത്തിയഭാഗത്ത് എള്ളും താളി ഒഴിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് തിരുനടയില്‍ എത്തി നൂല്‍ ഊരി അമ്മക്കുമുന്‍പില്‍ സമര്‍പ്പിക്കും. ചൂരല്‍ മുറിയല്‍ ചടങ്ങ് കഴിഞ്ഞ് നെട്ടൂര്‍പ്പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രകുളത്തില്‍ സ്‌നാനം ചെയ്യിപ്പിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറുന്നതോടെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹത്തിനായി തിരുമുന്‍പില്‍ വഴിപാടുകാരന്‍ സമര്‍പ്പിച്ച കുത്തിയോട്ട വഴുപാടുകള്‍ക്കു സമാപനം കുറിക്കും. ഇക്കുറി 23 കുത്തിയോട്ട വഴിപാടാണ് ഉള്ളത്.

രാവിലെ കുത്തിയോട്ട വരവിനുശേഷം വൈകിട്ട് മൂന്നു മുതല്‍ 13കരക്കാരുടെയും കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര തിരുമുന്‍പില്‍ ദേവിയെ ദര്‍ശിച്ച് അനുഗ്രഹം നേടി വൈകിട്ട് നാലു മണിയോടെ ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്‌കാവ് എന്നിങ്ങനെ കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ അണിനിരക്കും.

ദീപാരാധനക്കുശേഷം സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കുംഭഭരണി ഗ്രാന്റ് വിതരണം ചെയ്യും.

പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നെള്ളുന്ന ദേവി തെക്കെമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പില്‍ എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭ ഭരണി മഹോത്സവങ്ങള്‍ക്ക് സമാപനം കുറിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.