തളിപ്പറമ്പ്: കോളേജില്‍ അക്രമം കാണിക്കുകയും പ്രിന്‍സിപ്പളിനെ ഭീഷണപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. ഇവരില്‍ മൂന്ന് പേരെ കോളേജില്‍ നിന്നും പുറത്താക്കുകയും മൂന്നുപേരെ സസ്പെന്റ് ചെയ്തതായും കോളേജ് അധികൃതര്‍ അറിയിച്ചു. ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അഫ്സലിനെ മര്‍ദ്ദിച്ചതിന് നാറാത്തെ നിസാമുദ്ദീന്‍, കരിമ്പത്തെ ഷബീബ്, കൊളച്ചേരി നാലാം പീടികയിലെ മുഹമ്മദ് ഫയാസ്, അഷറഫ് എന്നിവരെ നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. ഇത് ചോദ്യംചെയ്യാനെത്തിയ മുഹമ്മദ് വിഷാര്, മുഹമ്മദ് ബിസ്റു യാസിന്, ഫൈസല്‍ എന്നിവരുള്‍പ്പെട്ട ആറംഗ സംഘമാണ് പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: