Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വന്യമൃഗശല്യം: വനത്തില്‍ കൃത്രിമജലാശയങ്ങള്‍ ഉണ്ടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 07:00 pm IST
in Kannur

കണ്ണൂര്‍: കാട്ടാനകള്‍ ദാഹജലം തേടി നാട്ടിലിറങ്ങുന്നത് തടയാന്‍ വനപ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍. വനംവകുപ്പിന്റെയും വനമേഖലകളിലെ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. വനത്തിനുള്ളിലെ ജലസ്രോതസ്സുകള്‍ പരമാവധി സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ വനംവകുപ്പുമായി ചേര്‍ന്ന് സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വിശദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് 13ന് പകല്‍ മൂന്ന് മണിക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മേഖലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

വന്യമൃഗങ്ങളുടെ സഞ്ചാരവീഥികളില്‍ പുതുതായി താല്‍ക്കാലിക കുളങ്ങളും കുഴികളും ഉണ്ടാക്കി വെള്ളം നിറച്ച് കൃത്രിമ ജലാശയങ്ങളും സൃഷ്ടിക്കും. വന്യമൃഗങ്ങള്‍ ദാഹജലം തേടി കാടിന് പുറത്തേക്ക് വരുന്നത് ഇതുവഴി ഒരു പരിധി വരെ തടയാനാകുമെന്നാണ് വിലയിരുത്തല്‍. കാട്ടാന ഇറങ്ങിയാല്‍ ജനങ്ങളെ ഫോണ്‍ വഴി വിവരം അറിയിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ ആറളത്ത് ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്.

വന്യമൃഗശല്യം ഇല്ലാതാക്കാന്‍ ദീര്‍ഘകാല നടപടികളും ആലോചിക്കും. കാട്ടിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, കൂടുതല്‍ ജലസ്രോതസ്സുകള്‍ സജ്ജമാക്കുക, പുഴയോരങ്ങളിലും മറ്റും മുളവേലി വളര്‍ത്തിയെടുക്കുക തുടങ്ങിയ പദ്ധതികളാണ് ഇതിനായി പരിഗണിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍, വി.കെ.സുരേഷ്ബാബു, എഡിഎം മുഹമ്മദ് യൂസഫ്, ഡിഎഫ്ഒ സുനില്‍ പാമിഡി, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.