കൂത്തുപറമ്പ്: പതിനാറ് കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം രഹസ്യമാക്കി വെച്ച് പ്രസവം നടത്താനും കുട്ടിയെ സഭയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലേക്ക് മാറ്റാനും സഹായിച്ച തൊക്കിലങ്ങാടി കൃസ്തുരാജ ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച ലസിത പാലക്കല്‍ ഉദ്ഘാടനം ചെയ്തു. എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ പി.പി.പ്രജു ഉദ്ഘാടനം ചെയ്തു. സി.കെ.സുരേഷ്ബാബു, ശ്രുതി പൊയ്‌ലൂര്‍ എന്നിവര്‍ സംസാരിച്ചു.
















